ഞാൻ [Ne-Na]

Posted by

ഞാൻ കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
“യാത്ര എങ്ങനുണ്ടായിരുന്നു?”
“ഉച്ചക്കത്തെ ചൂടിൽ വിയർത്ത് ചത്തുപോയി.. പിന്നെ പിരിയഡ് ആകാൻ പോകുന്നതിന്റെ അസ്വസ്ഥതയും.. ട്രെയിനിൽ വച്ചു ആകുമൊന്ന് പേടിച്ചിരിക്കയായിരുന്നു ഞാൻ.”
അവളുടെ ശ്രദ്ധ ചോക്ലേറ്റിന്റെ കവർ പൊട്ടിക്കുന്നതിലേക്ക് തിരിഞ്ഞു.
“നീ ചോക്ലേറ്റ് കൊണ്ട് വന്നത് കാര്യമായി.. ഏത് കഴിക്കുമ്പോൾ ഇനി പെട്ടെന്ന് ആയിക്കൊള്ളുമല്ലോ.. പിരിയഡ് ആകുന്നതിന് മുൻപുള്ള ഈ ഇറിറ്റേഷൻ സഹിക്കാൻ വയ്യ.”
അവൾ ചോക്ലേറ്റിന്റെ ചെറിയൊരു പീസ് എന്റെ വായിലേക്ക് വച്ചു.
അത് വായിലാക്കിയ ശേഷം ഞാൻ പറഞ്ഞു.
“ബാക്കി മൊത്തം നീ കഴിച്ചോ..”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“റൂൾ ഈസ് റൂൾ.. നാൽപ്പത് ശതമാനം നീ തന്നെ കഴിക്കണം.”
“നിന്റെ ജോലിക്കാര്യം എന്തായി?”
“അതൊക്കെ ശരിയായെടാ.. അടുത്ത മാസം ജോയിൻ ചെയ്യണം.. അവിടെ ജോലി ചെയ്തുകൊണ്ട് വീക്ക് ഏൻഡ് ക്ലാസിനു പോയി ഹയർ സ്റ്റഡീസ് ചെയ്യാനാ തീരുമാനം.”
“ഫുൾ പ്ലാനിംഗ് ആണല്ലോടി.”
“പിന്നല്ലാതെ നിന്നെ പോലെ ഒരു പ്ലാനിഗും ഇല്ലാതെ നടന്നാൽ മതിയോ?”
എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാൻ അവൾ കുറച്ച് നാളായി എന്നോട് പറയുന്നുണ്ട്. അതുകൊണ്ട് എനിക്കിട്ടൊരു കുത്തലായിരുന്നു ആ മറുപടി.
“നീ കളിയാക്കയൊന്നും വേണ്ട. ഒരു ഫ്രണ്ട് എനിക്ക് ബാംഗ്ലൂർ അവന്റെ ഓഫീസിൽ ജോലി ശരിയാക്കാൻ നോക്കുന്നുണ്ട്.”
“അങ്ങനെ നല്ല കാര്യം വല്ലോം നോക്ക്.”
“നിന്നെ ഇന്ത്യ ചുറ്റിക്കാണിക്കാൻ പറ്റിയ പണച്ചാക്കുകളെയൊന്നും ഇതുവരെ കിട്ടിയില്ലെടി?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ആരെയും കിട്ടിയില്ലടാ.. ഇനി ജോലിക്ക് കയറുന്ന കമ്പനിയുടെ ഓണറിനു വല്ല മോനും ഉണ്ടോന്നു തിരക്കണം.”
എനിക്ക് ഒരു ചിരിയോടെ അല്ലാതെ അവളുടെ മറുപടി കേൾക്കാനായില്ല.
അവളുടെ വീട്ടിൽ എത്തുമ്പോൾ ‘അമ്മ ഞങ്ങളെയും കാത്ത് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
അവളുടെ ബാഗുമായി വീടിനുള്ളിലേക്ക് ഞാൻ കയറുന്നതിനിടയിൽ ‘അമ്മ ചോദിച്ചു.
“ഇവള് ഓരോ തവണ വരുമ്പോഴും മോനാണല്ലേ ബുദ്ധിമുട്ട്.”
അതിനുള്ള മറുപടി ദേവികയുടെ വായിൽ നിന്നാണ് വന്നത്.
“അവന് എന്ത് ബുദ്ധിമുട്ട്.. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതിന് പകരമായിട്ടല്ലേ ഞാൻ ഓരോതവണ വരുമ്പോഴും അവന് സ്വീറ്റ്‌സ് കൊണ്ട് കൊടുക്കുന്നെ.”

Leave a Reply

Your email address will not be published. Required fields are marked *