“ശരിക്കും വയ്യാഞ്ഞിട്ട ..ഒന്ന് മനസിലാക്കേടാ “
അവൾ കെഞ്ചിക്കൊണ്ട് പറഞ്ഞു..
“മ്മ്..ശരി ശരി…”
ഞാൻ നിരാശയോടെ അവളുടെ ദേഹത്ത് നിന്നും മാറി അടുത്തായി മലർന്നു കിടന്നു. മഞ്ജുസ് എന്നെ ചിരിയോടെ നോക്കി കൊണ്ട് എന്റെ മാറിലേക്കായി ഇടം കൈ ചേർത്തുകൊണ്ട് കെട്ടിപിടിച്ചു കിടന്നു .
അവളുടെ ശ്വാസം എന്റെ മാറിൽ ഞാൻ അറിയുന്നുണ്ട് .അതും അവളുടെ സ്മെൽ ഉം ചൂടും ഒകെ കൂടി ആയപ്പോൾ എനിക്ക് കണ്ട്രോൾ പോകുമെന്ന് തോന്നി..അവളുടെ കൈ ആണെന്കി എന്റെ വയറിലും നെഞ്ചിലുമൊക്കെ ഇഴയുന്നുണ്ട് ..
“മഞ്ജുസേ..സ്വാല്പം വിട്ടു കിടക്കാമോ “
ഞാൻ പതിയെ പറഞ്ഞു..
“എന്താ…ഞാൻ ഇങ്ങനെ കിടക്കുന്നത് നിനക്കു ഇഷ്ടമല്ലേ ?”
അവളെന്നെ അത്ഭുതത്തോടെ മുഖം ഉയർത്തി നോക്കി.
“അതോണ്ടല്ല…പ്ലീസ് ..വേറെ പ്രെശ്നം ഉണ്ട് “
ഞാൻ ചിരിയോടെ പറഞ്ഞു. അവൾക്കു കാര്യം മനസ്സിലായെന്നു അവളുടെ കള്ളച്ചിരി കണ്ടപ്പോൾ എനിക്ക് മനസിലായി .
“പോടാ.. അതൊക്കെ നിനക്കു വെറുതെ തോന്നുവാ..നീ ഉറങ്ങാൻ നോക്കിയേ “
അവളെന്നിലേക്ക് ചേർന്ന് കിടന്നുകൊണ്ട് പറഞ്ഞു .
ഒരുവിധം കണ്ട്രോൾ ചെയ്തു ഞാൻ എങ്ങനെയോ കിടന്നു. മഞ്ജുസ് പെട്ടെന്ന് തന്നെ ഉറങ്ങി. അവളുറങ്ങി കഴിഞ്ഞപ്പോൾ ഞാൻ സ്വല്പം നീങ്ങി പുതപ്പിട്ടു മൂടി നീങ്ങി കിടന്നു .
ഇനി വേണ്ടാത്ത ചിന്ത ഒന്നും വേണ്ട ! പക്ഷെ പിറ്റേന്ന് മഞ്ജുസ് നല്ല മൂഡിൽ ആയിരുന്നു …വേണ്ടാത്ത ചിന്ത ഒകെ കൂടി കൂടി ഞങ്ങൾ രണ്ടും അക്രമം കാണിച്ചു !