അത് കഴിഞ്ഞാല്‍ മുഴുവന്‍ നെല്ല് പാടങ്ങളാ. ഈ ഇരുപത് വീടുകളിലും മുതിര്‍ന്ന ആണ്‍കുട്ടിയായിട്ട് ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളു. ബാക്കിയുള്ളവരില്‍ കുറച്ച് പേര് ഗള്‍ഫിലും മറ്റുള്ളവര്‍ ഒക്കെ അവരുടെ ജോലിസ്ഥലത്തും. പിന്നെയുള്ളതൊക്കെ പത്തിലും അതിലും താഴെ പഠിക്കുന്ന കുട്ടികളും. സാധനങ്ങള്‍ വാങ്ങാന്‍ അരകിലോമീറ്റര്‍ അപ്പുറത്തുള്ള അങ്ങാടിയില്‍ പോകണം. ഇവിടെ വാടകക്ക് താമസിക്കുന്ന ചുരുക്കം ചിലരൊഴിച്ച് ബാക്കിയുള്ള എല്ലാവരേയും എനിക്കും അവര്‍ക്ക് എന്നേയും നന്നായി അറിയാം.
അങ്ങിനെയിരിക്കെ ഒരു ദിവസം വൈകീട്ട് ഞാന്‍ ബാങ്ക് മാനേജര്‍ രാമചന്ദ്രന് സാറിനെ കണ്ടപ്പോള്‍ സാര്‍ എന്നോട് പറഞ്ഞു….അനി, ഇന്നലെ രാത്രി ടി.വി-യില്‍ പതിനൊന്നരവരെ പഴയ ഒരു ക്രിക്കറ്റ് കളിയുണ്ടായിരുന്നു. അത് കഴിഞ്ഞ് കിടക്കുന്നതിനും മുന്‍പ് ഞാന്‍ ഒന്ന് മൂത്രമൊഴിക്കാന്‍ മുറ്റത്തിറങ്ങിയപ്പോള്‍ തലയില്‍ ഒരു മങ്കി ക്യാപ്പ് ധരിച്ച ലുങ്കിയുടുത്ത ഒരാള്‍ ചെറിയ ഒരു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വീടിന്റെ മുന്നിലുള്ള റോഡിലൂടെ നടന്ന് പോകുന്നത് കണ്ടു. പേടി കാരണം എനിക്ക് മൂത്രമൊഴിക്കാനോ എന്തിനു മിണ്ടാന്‍ പോലും സാധിച്ചില്ല. അല്ലെങ്കിലും ആ സമയത്ത് ആ റോഡിലൂടെ ആരു നടക്കാന്‍. ഇനി വല്ല കള്ളന്മാരുമാണോ. അങ്ങിനെ ഈ കോളനിയില്‍ വല്ല മോഷണം നടന്നിട്ടുണ്ടെങ്കില്‍ നമ്മള് അറിയേണ്ടതല്ലേ. ഏതായാലും നീ ഒന്ന് രഹസ്യമായി അന്വേഷിക്ക്.
ഏതായാലും രാമചന്ദ്രന് സാര്‍ പറഞ്ഞതല്ലേ, ഒന്ന് രഹസ്യമായി അന്വേഷിച്ച് കളയാം എന്നു കരുതി പിറ്റേന്ന് രാത്രി ഏതാണ്ട് ഒന്‍പതരയോടെ ഞാന്രാമചന്ദ്രന് സാറിന്റെ വീടിന്റെ മുന്‍വശത്ത് എത്തി അയാളുടെ മതിലിനോട് ചേര്‍ന്ന് ഇരുട്ടുള്ള ഭാഗത്ത് നിന്നു. കൊതുകുകള്‍ കുത്തി നോവിക്കുന്നുണ്ടെങ്കിലും ഞാന്‍ അതൊക്കെ ക്ഷമയോടെ സഹിച്ചു. ഏതാണ്ട് പത്ത് മണി കഴിഞ്ഞതും അതാ മങ്കി ക്യാപ്പും ധരിച്ച ആ വ്യക്തി കൈയ്യിലൊരു പെന്‍ ടോര്‍ച്ചുമായി നടന്ന് വരുന്നു. അയാളുടെ പിന്നിലായി അയാള്‍ അറിയാതെ ഞാനും നടന്നു. അങ്ങിനെ അയാള്‍ നടന്ന് ചെന്നത് ദീപ ടീച്ചറുടെ വീട്ടില്‍. ടീച്ചര്‍ ആ വീട്ടില്‍ വാടകക്ക് താമസിക്കുകയാ. എല്ലാ ലൈറ്റുകളും ഓഫായിരുന്നതിനാല്‍ അവിടം മുഴുവന്‍ ഇരുട്ടായിരുന്നു. അവിടെ ചെന്നതും അയാള്‍ പിന്നിലേക്ക് ടോര്‍ച്ച് അടിച്ചുനോക്കി. ഞാന്‍ പതുക്കെ ഒരു സൈഡിലേക്ക് മാറി. അയാള്‍ കോളിങ്ങ് ബെല്ല് അടിക്കാതെ വീടിന്റെ സൈഡിലേക്ക് നടന്ന് പതുക്കെ അവിടെയുള്ള ചില്ല് ജനലില്‍ ടക്ക്-ടക്ക്-ടക്ക്-ടക്ക് എന്ന് നാലു തവണ മുട്ടി എന്നിട്ട് വീടിന്റെ മുന്‍വശത്തേക്ക് വന്നു. ഉടനെ തന്നെ യാതൊരു ശബ്ദവും ഉണ്ടാക്കാതെ വീടിന്റെ മുന്‍വാതില്‍ തുറക്കുകയും അയാള്‍ അകത്തേക്ക് കയറി പോകുകയും കണ്ടു.
ഈ ദീപ ടീച്ചറുടെ ഭര്‍ത്താവ് സുരേഷ് ഒരു മെഡിക്കല്‍ റപ്പായി വര്‍ക്ക് ചെയ്യുന്നു. മെഡിക്കല്‍ റപ്പിന്റെ ജോലിക്ക് ഒരു സ്ഥിരം സമയം ഇല്ലല്ലോ. ചില ദിവസങ്ങളില്‍ വീട്ടില്‍ കാണും ചില ദീവസങ്ങളില് ടൂറിലായിരിക്കും. ഞാന്‍ ഇന്നലെ രാവിലെ കൂടി ഈ സുരേഷിനെ കണ്ടതാണല്ലോ.