എന്റെ നിലാപക്ഷി 6 [ ne-na ]

Posted by

എന്റെ നിലാപക്ഷി 6
Ente Nilapakshi Part 6 | Author : Ne-Na | Previous part

(ഒരു യാത്രയിലും അത് കഴിഞ്ഞ് ഒഴുവാക്കാൻ കഴിയാത്ത ചില കാര്യങ്ങളും ചെയ്തു തീർക്കാനുണ്ടായിരുന്നതിനാലാണ് ഇത്രയും വൈകിയത്. ക്ഷമിക്കുക…)

തൻറെ കൈയും പിടിച്ച് മുന്നിൽ നടക്കുന്ന ജീനയോട് ശ്രീഹരി ചോദിച്ചു.
“നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത്?”
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
“അങ്ങനൊന്നും ഇല്ല. വഴിയിങ്ങനെ മുന്നിൽ കിടക്കയല്ലേ.. നമുക്ക് നടക്കാന്നെ.”
“ഓഫീസും വീടും ആയി മാത്രം നടന്നു നിനക്ക് മടുത്തു അല്ലെ?”
“മനുഷ്യനായാൽ പിന്നെ മടുത്തു പോകില്ലേ.. വീടും ഓഫീസും മാത്രം, എന്ത് ജീവിതമാണ് ഇത്.”
നടക്കുന്നതിനിടയിൽ വിദൂരതയിലേക്ക് നോക്കി കൊണ്ട് ശ്രീഹരി പറഞ്ഞു.
“എന്തോ.. എനിക്കതൊക്കെ അങ്ങ് ശീലമായി.”
പെട്ടെന്ന് നടത്തം നിർത്തി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ജീന പറഞ്ഞു.
“എങ്കിൽ ആ ശീലമൊക്കെ ഇനി അങ്ങ് മാറ്റിയേക്ക്.. ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ച് ജീവിതമേ വെറുത്ത ശേഷമാ ഞാൻ ഇവിടെ എത്തിയത്. എനിക്കിനി ഒന്ന് മനസറിഞ്ഞ് സന്തോഷത്തോടെ ജീവിക്കണം. പക്ഷെ ഇച്ചായൻ ഇങ്ങനായാൽ അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു.
“രണ്ടു മാസം കഴിഞ്ഞാൽ വിദ്യയുടെ കല്യാണമാണ്. അതുകൊണ്ട് അടുത്ത മാസം നമ്മളങ്ങ് വീട്ടിൽ പോകും. പിന്നെ കല്യാണവും കഴിഞ്ഞ് ഒരുമാസവും കൂടിയേ കഴിഞ്ഞേ നമ്മൾ ഇങ്ങു തിരിച്ച് വരുള്ളൂ… ഈ ഒരു മാസം കഴിയുന്നവരെയൊന്നു ക്ഷമിക്ക് നീ.”
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ അത്.. ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ അത് എവിടായാലും ഞാൻ ഹാപ്പി ആണ്.”
അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി അവളുടെ സൗന്ദര്യം കുറച്ച് കൂടി വർധിപ്പിച്ചതായി അവനു തോന്നി.
“നമ്മളിനി എവിടെക്കാ പോകുന്നത്?”
റോഡിനു ഓപ്പോസിറ്റ് ആയി ഉള്ള ടെക്‌സ്‌റ്റൈൽസ് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അവിടെ ഒന്ന് കയറണം..”
“നമ്മൾ ഈ ഇടക്ക് ഡ്രസ്സ് എടുത്തതല്ലേ ഉള്ളു.”
ചെറിയൊരു നാണത്തോടെ അവൾ പറഞ്ഞു.
“എന്റെ ഇന്നേഴ്സ് ഒക്കെ ഇപ്പോൾ കുറച്ച് ടൈറ്റ് ആണ്.. പുതിയത് കുറച്ച് വാങ്ങണം.”
അത് കേട്ടപ്പോൾ അവന്റെ നോട്ടം അവളുടെ നെഞ്ചിൽ പതിച്ചു.
ശരിയാണ് വന്നപ്പോൾ ഉള്ളതിനേക്കാളും കുറച്ചു വണ്ണം വച്ചിട്ടുണ്ടവൾ.
അവന്റെ കൈയിൽ ചെറുതായി നുള്ളി ഒരു ചമ്മലോടെ അവൾ പറഞ്ഞു.
“മതി നോക്കിയത്.. ഇങ്ങോട്ടു വന്നേ.”
റോഡിനു ഇരുവശവും നോക്കി വണ്ടി ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി അവൾ അപ്പുറത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *