ദേവനന്ദ 5 [വില്ലി]

Posted by

” നല്ലൊരു ജീവിതം നയിക്കാനവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  ജാനകിക്ക് വിവാഹാലോചനകൾ ഒന്നും വന്നില്ല. . എല്ലാം അറിഞ്ഞു അജയനവളെ വീട്ടിലേക്കു കൂട്ടികൊണ്ട് പൊന്നു     …  അവളാഗ്രഹിച്ച ജീവിതത്തിലേക്ക്.  പക്ഷെ എപ്പോളോ അവളും അവളുടെ അമ്മയുടെ വഴിയിലേക്ക് തിരിഞ്ഞു നടന്നു…..  “

രാമേട്ടൻ പറഞ്ഞു നിർത്തി…..  ” എല്ലാം കേട്ടറിവുകൾ മാത്രമാണ് .”  രാമേട്ടൻ കൂട്ടിച്ചേർത്തു.

“എല്ലാറ്റിനും കാരണം അവനാ  .. ആ….. “

രാമേട്ടൻ പറയാൻ വന്ന പേര് പുറത്തേക്കു വന്നില്ല…   ഉള്ളിൽ തന്നെ ഒതുക്കി.  അയാൾക് ആ പേര് പറയാൻ പോലും അറപ്പുള്ള പോലെ.   എങ്കിലും രാമേട്ടൻ പറയാൻ വന്ന പേര് എനിക്ക് നന്നായി പരിചയമുള്ളതാണെന്നു രാമേട്ടനറിയില്ല…..

“, അല്ല മോനോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.  എല്ലാം അവരുടെ വിധി.  മോനെപ്പോലെ ഉള്ളവരൊക്കെ വരാൻ മടിക്കുന്ന അഴുക്കു പിടിച്ച ലോകത്തു ജീവിക്കുന്നവരാ അവര്.  ദേവു മോളും അതിലൊരാളാ..  കളങ്കമില്ലാത്ത ചേറിലെ താമര..  ചിലപ്പോ സാഹചര്യങ്ങൾ അവളെയും  ആ ചേറിലേക്കു തള്ളി വിട്ടേക്കാമായിരുന്നു.  അവളും ചിലപ്പോൾ..        “

രാമേട്ടനത് മുഴുവിപ്പിക്കാൻ ഉള്ള ശ്രെമം നടത്തിയില്ല.

മോന്റെ നല്ല മനസ്സ്..അതാണവൾ ഇപ്പോളും ഇങ്ങനെ ഇവിടെ വരെ എന്താണെങ്കിലും കാരണമായത്   ..  അത് അജയൻ കാണാതിരിക്കില്ല…    “

രാമേട്ടൻ പറഞ്ഞതിലഭിമാനം തോന്നി എങ്കിലും ഞാൻ പുറത്തു കാട്ടാൻ പോയില്ല

” രാമേട്ടൻ ഒരു സാഹിത്യകാണണോ ?  “

അയ്യാളുടെ സംസാര രീതിയിലെ പ്രത്യേകത ആണ് എന്നെ അങ്ങനെ ഒന്ന് ചോദിക്കാൻ പ്രയരിപ്പിച്ചത്.  എന്റെ ചോദ്യം കേട്ട് രാമേട്ടൻ പൊട്ടി ചിരിച്ചു.  കൂടെ ഞാനും ആ ചിരിയിൽ പങ്കാളി ആയി.

” ജീവിതത്തിൽ നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റായി പോയി എന്ന് തോന്നിയേക്കാം   ….  “

രാമേട്ടൻ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *