ദേവനന്ദ 5 [വില്ലി]

Posted by

ദേവനന്ദ 5

Devanandha Part 5 | Author : Villi | Previous Part

എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ  പുതുമോടികളെ വീട്ടിൽ തങ്ങാൻ  ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..

പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.

എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ  അനുവദിച്ചില്ല… .

യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു  .

………………….#########……………………..

അപ്പോളേക്കും ചായ എത്തിയിരുന്നു..

” ഇത് എന്റെ ഭാര്യ ആണ്. കാവേരി…   “

. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.

പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..

” സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ   “

എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു

” പക്ഷെ എനിക്ക് മലയാളം അറിയാം.  “

രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി…

” നിങ്ങൾ ചായ കുടിക്ക്  “

രാമൻ ചേട്ടൻ ആവശ്യപ്പെട്ടു.  കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു  ദേവു അപ്പോൾ.

ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *