ദേവനന്ദ 5 [വില്ലി]

Posted by

അതിനവൾക്കു ഉത്തരമില്ലായിരുന്നു..

“നന്ദുവേട്ടനെന്തു പറഞ്ഞാലും ഞാൻ പോകും.  “

ദേവു ഉറപ്പിച്ചു പറഞ്ഞു.  കാര്യം എന്തെന്ന് മനസിലാവാതെ ഞാൻ അവളെ ദയനീയമായി  നോക്കി ഇരുന്നു.

” ദേവു..  “

അവളെന്നെ തലയുയർത്തി നോക്കി.

” ഞാൻ പറയുന്ന കേൾക്കു. എന്റെ വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം..  “

” എനിക്കവിടെ ഒരു പ്രശനവും ഇല്ല നന്ദുവേട്ട..  “

” പിന്നെന്താ ഡോ..   ഇനി ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ ? “

” തെറ്റ് ചെയ്തത് ഞാനാ….   ഈ ഞാൻ…   “

അവളുടെ കരച്ചിലിനാഴം കൂടി.  ഒന്നും മനസിലാവാത്തവനെ പോലെ ഞാൻ ……

” എനിക്ക് വയ്യ..  ഇനിയും നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ……  .  എന്റെ പ്രശനം നിങ്ങള നന്ദുവേട്ടാ……  “

” ഞാനോ.. “

ഒരുനിമിഷമെങ്കിലും ഞാൻ പകച്ചു നിന്നു പോയി.  അത്ര മാത്രം മനസ്സിൽ തട്ടി പറയാൻ മാത്രം എന്തപരാധം ആണവളോട് ഞാൻ ചെയ്തത്.

” തെറ്റ് എന്റെയാ…  ഈ എന്റെ…. “

” അന്ന് ഞാൻ  നന്ദുവേട്ടന്റെ കണ്ടത് തെറ്റ് .  അന്ന് നന്ദുവേട്ടന്റെ റൂമിൽ കയറി വന്നത് തെറ്റ്. . .. കല്യാണമെന്നു എല്ലാവരും പറഞ്ഞപ്പോൾ എതിർക്കാതിരുന്നതും തെറ്റ്.  നന്ദുവേട്ടന്റെ ഭാര്യയാവാൻ കഴുത്തു നീട്ടിയത് തെറ്റ്‌……  നന്ദുവേട്ടന്റെ വീട്ടിലേക്കു വന്നത് തെറ്റ്. നന്ദുവേട്ടനെ  കുറിച്ച് അറിഞ്ഞത് തെറ്റു.  മിണ്ടിയത് മിണ്ടിയത് തെറ്റ്…..  നന്ദുവേട്ടന്റെ ജീവിതത്തിൽ സ്ഥാനമില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു പോയത് തെറ്റ്..  എല്ലാ തെറ്റും എന്റെയാ ഈ എന്റെ…….  “

Leave a Reply

Your email address will not be published. Required fields are marked *