ദേവനന്ദ 5 [വില്ലി]

Posted by

തീരുമാനിച്ചുറപ്പിച്ച മറുപടി ആയിരുന്നു അത്‌.

” അതിന് ഇപ്പൊ എന്താ ഉണ്ടായത്.  അവിടേക്കു പോകാൻ മാത്രം എന്ത് പ്രശ്നമാ തനിക്കു  ഉള്ളത് ?  “

” എനിക്ക് നന്ദുവേട്ടന്റെ വീട്ടിൽ ഇനിയും പറ്റില്ല.  എനിക്ക് വയ്യാ…അവിടം.. .  “

” ദേവു നീ കാര്യം എന്താണെന്നു പറ.  വീട്ടിലെന്താ പ്രശ്‌നം നിനക്കു..  ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ തന്നോട്  ?  “

“ഇല്ല.  അവിടെ…എല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്..  ഒരു മോളെ പോലെ ഒരു പെങ്ങളെ പോലെ….  “

അവളുടെ തൊണ്ട ഇടറുന്ന പോലെ തോന്നി

” പിന്നെ തനിക്കെന്താ പ്രശ്‌നം ?  “

” പ്രശ്നങ്ങൾ അല്ല…..   എനിക്കിനിയും അഭിനയിക്കാൻ വയ്യാ നന്ദുവേട്ട.  ..നന്ദുവേട്ടൻ എന്റെ അവസ്ഥ മനസ്സിലാക്കു.  എനിക്കവിടെ പറ്റില്ല ഇനിയും. ..  ..”

” എഡോ..  താൻ പറയുന്നതെന്താണെന്നു എനിക്ക് മനസിലാവുന്നില്ല.  എന്താണെങ്കിലും നമുക് വീട്ടിൽ പോയി സമാധാനം ആയിട്ട് സംസാരിക്കാം.. എന്ത് പ്രശ്നം ആണെങ്കിലും പരിഹരിക്കാം    “

“, നന്ദുവേട്ട പ്ലീസ്    …  വേണ്ടാ  …..  “

ഞാൻ കാർ മുന്നോട്ടെടുക്കാൻ തുനിഞ്ഞതും അവളെന്നെ തടഞ്ഞു. ഞാൻ കാർ വീണ്ടും നിർത്തി.

” നീ വെറുതെ എന്നെ പൊട്ടൻ കലിപ്പിക്കാതെ കാര്യം എന്താന്ന് പറ.  “

എനിക്ക് എന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു

” എടൊ തന്നോടാ ചോദിച്ചത്… വീട്ടിലേക്കു വരാൻ കഴിയാത്ത വിതം ഇത്ര നാളില്ലാത്ത എന്ത് പ്രശ്നമാ തനിക്കവിടെ ഉള്ളെതെന്നു ? “

എന്റെ ശബ്ദം കാറിനുള്ളിൽ മുഴങ്ങി കേട്ടു.  എന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടു അവൾ ഒന്നു ഞെട്ടി.. കണ്ണിലൂടെ കണ്ണു നീർ പൊട്ടി ഒഴുകാൻതുടങ്ങി.. അത് കണ്ടപ്പോൾ എനിക്ക് വല്ലാതെയായി..

“‘എടൊ..  തനിക്കറിയാമല്ലോ.  താനില്ലാതെ എനിക്ക്  വീട്ടിലേക്കു ചെല്ലാൻ പറ്റില്ലെന്ന്..  തനിക്കാ നരകത്തിലേക്ക് പോയിട്ടു എന്ത് കിട്ടാനാ? അച്ഛൻ വരുന്ന വരെ തനിക്കു ആ വീട് സേഫ് അല്ല.   “

Leave a Reply

Your email address will not be published. Required fields are marked *