ദേവനന്ദ 5 [വില്ലി]

Posted by

” തനിക്കേന്താടോ..  ഞാൻ അങ്ങനെ ഉദ്ദേശിച്ചൊന്നും പറഞ്ഞതല്ല ..    ഇവിടെ അതിന് തനിക്ക് ആരാ ഉള്ളത് ..  ഇതിനോടിപ്പോ ഒന്നും പറയാൻ വയ്യാതായല്ലോ ദൈവമേ…… “

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

” എന്നക്കാ എന്നച്ചു? ( തമിഴ് ) “

ദേവുവിന്റെ കണ്ണ് നിറയുന്ന കണ്ടു എന്തോ പന്തികേട് തോന്നിട്ടാകണം പ്രിയ ഇടപ്പെട്ടു.

” ഒന്നും ഇല്ല.  ഉങ്ക അക്ക അപ്പിടി താൻ.  എന്ത് പറഞ്ഞാലും ഒരേ കരച്ചിൽ.. “

എനിക്കറിയാവുന്ന തമിഴിൽ ഞാൻ ആ കുട്ടിയോട് പറഞ്ഞു . അവൾക് അത് മനസ്സിലാവുകയും ചെയ്തു.

” നീയേ നോക്ക്.  കരഞ്ഞു കരഞ്ഞു അവളോട ഗ്ലാമർ എല്ലാം പൊച്ചു.  അല്ലെ?  “

ഞാൻ ഒരു തമാശക്ക് ഓരോന്ന് തട്ടിവിട്ടു

” അക്ക അഴകാ താൻ ഇറുക്കാ.. “

അപ്പോൾ ദേവുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആരും കാണാതെ ഇരിക്കാൻ അവൾ പാടുപെട്ടു.

” എപ്പോതും കരഞ്ഞോണ്ട് ഇരുന്ന എപ്പടി അഴകാ ഇരിക്കും?   ഇതെല്ലം ഒരു അഴകാ.. “

” എന്നെ കരായിക്കുക എന്നതാ പ്രിയ  നന്ദുവേട്ടന് ഏറ്റവും വലിയ ഹോബ്ബി  …  “

കണ്ണുനീർ തുടച്ചു ദേവു പറഞ്ഞു . ദേവുവിന്റെ മലയാളം അവൾക് നന്നായി മനസിലായി എന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി .

” നന്ദുവേട്ടൻ തമിഴ് പറഞ്ഞു കഷ്ടപെടണ്ടാ.  അവൾക് മലയാളം പറഞ്ഞാൽ മനസിലാകും. “

Leave a Reply

Your email address will not be published. Required fields are marked *