ദേവനന്ദ 5 [വില്ലി]

Posted by

” ഇതാ ഞാൻ പറഞ്ഞത് നീ ആള് ശെരി അല്ലെന്നു….  ഈ ഫോൺ ഇല്ലാത്ത പെണ്ണിനെ ഞാൻ എന്തെടുത്തു വിളിക്കാനാ?  “

അപ്പോളാണ് ദേവുവിന് സ്വന്തമായി ഒരു ഫോൺ പോലും ഇല്ലാന്ന് ഞാൻ അറിയുന്നത് പോലും.

” ആഹ് ഞാൻ ചുമ്മാ വിളിച്ചതാടാ..  നീ കാര്യം ആക്കണ്ട കേട്ടോ.. “

ഞാൻ തിരിച്ചൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ ഏടത്തി പറഞ്ഞു. ആദ്യം അങ്ങനെയൊക്കെ പറഞ്ഞതിൽ  ഒരു മാപ്പു ചോദിക്കാതെ ചോദിക്കുകയാണ് ഏടത്തി എന്ന് തോന്നി.

” നിങ്ങൾ എവിടെയാ ഹോട്ടലിൽ അവിടെ റൂം എടുത്തോ?  “

ഏടത്തിയുടെ അടുത്ത ചോദ്യം.

” ഇല്ല ഹരിയുടെ ഒരു കസിന്റെ വീട്ടിലാണ്… നാളെ ഞങ്ങൾ ഇവിടുന്നു ആണ് പോവുക.  ഇവിടെ അടുത്ത് കുറച്ചു സ്ഥലങ്ങളിൽ    “

വെറുതെ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞു.

ഏടത്തിയുടെ കാൾ കട്ട് ചെയ്ത ഞാൻ മുറിയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞതും ദേവു എന്നെ പിന്നിൽ നിന്നു വിളിച്ചു  …

” രാമേട്ടനെന്താ പറഞ്ഞെ.?  അച്ഛനെ കുറിച്ച് വല്ലതും.?  “

ഞാൻ ഊഹിച്ചു അവൾക് ചോദിക്കാനുള്ളത് അത് തന്നെ ആയിരിക്കും എന്ന്.

” അച്ഛൻ പോകാൻ സാധ്യത ഉള്ള രണ്ടു ഇടങ്ങളിൽ  കൂടി അന്ന്വേക്ഷിക്കണം.  അത് അന്ന്വേഷിച്ചു നാളെ  പറയാം എന്ന് രാമേട്ടൻ പറഞ്ഞിട്ടുണ്ട്.  “

” മ്   … നന്ദുവേട്ടന്  ഇവിടെ വന്നത് ഇഷ്ടായില്ലന്നുണ്ടോ .?  “

” അതെന്താപ്പോ..?  ഒരു കുഴപ്പവും ഇല്ല.  ഇവരെല്ലാം സൂപ്പർ അല്ലെ. “

Leave a Reply

Your email address will not be published. Required fields are marked *