ഞാൻ ഏറ്റവും ഒടുക്കം ആണ് കയറിയത് . അപ്പോഴേക്കും എല്ലാവരും സ്ഥാനം പിടിച്ചു കഴിഞ്ഞു . കുഞ്ഞാന്റി ഏറ്റവും പുറകിലെ നീണ്ട സീറ്റിൽ ഒരു സൈഡിൽ ആണ് ഇരുന്നത് . ആ സീറ്റിൽ വേറെ ആരുമില്ല…കുഞ്ഞാന്റിയുടെ കുട്ടികളൊക്കെ വീണയുടെ കൂടെ തൊട്ടു മുൻപിലെ സീറ്റിൽ ആണ് .
ഞാൻ അതുകൊണ്ട് കുഞ്ഞാന്റിക്ക് ഒരു കമ്പനി കൊടുക്കാമെന്നു കരുതി.
“എടാ കണ്ണാ..എല്ലാരേം നോക്കിക്കോണം ..”
ഞാൻ വണ്ടിയിൽ കയറിയ ഉടനെ കൃഷ്ണൻ മാമ എനിക്കിട്ടൊന്നു താങ്ങി..
“ഏറ്റു വല്യമ്മാമ “
ഞാൻ പറഞ്ഞതും അതിനുള്ള കൌണ്ടർ വീണ അടിച്ചു കഴിഞ്ഞു..
“ഉവ്വാ…കണ്ണേട്ടനെ ആദ്യം നോക്കേണ്ടി വരും..”
അവൾ പറഞ്ഞപ്പോൾ എല്ലാരും കൂടി പൊട്ടിച്ചിരിച്ചു. ഒപ്പം കുഞ്ഞാന്റിയും അടക്കി പിടിച്ചു ചിരിക്കുന്നുണ്ട്. ഞാൻ വീണയെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ട് അകത്തേക്ക് കയറി .
അമ്മയും അഞ്ജുവുമൊക്കെ നടുക്കായാണ് ഇരിക്കുന്നത്.
“ഇവിടിരുന്നോടാ കണ്ണാ “
ഇടക്കു ഒരു സീറ്റ് കാലി ആയി കിടക്കുന്നത് കണ്ട അമ്മ എന്നോട് പറഞ്ഞു..
“അത് വേണ്ട…ഞാൻ കുഞ്ഞാന്റിയുടെ കൂടെ ഇരുന്നോളാം…ഉറക്കം വന്ന കിടക്കാനും സുഖം പുറകിലാ “
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവൾക്കരികിലേക്ക് നീങ്ങി .
കുഞ്ഞാന്റി ഞാൻ എന്തോ പ്ലാൻ ചെയ്തുള്ള വരവ് ആണെന്നാണ് കരുതിയത് . പക്ഷെ മഞ്ജുസിനു ഞാൻ വാക്ക് കൊടുത്ത കാര്യം അവൾക്കറിയില്ലല്ലോ . പക്ഷെ എന്നെ അങ്ങനെ വിടാൻ കുഞ്ഞാന്റി ഉദ്ദേശിച്ചിട്ടില്ലായിരുന്നു .
ഞാൻ പുറകിലെ സീറ്റിൽ അവളുടെ അടുത്ത് ചെന്നിരുന്നു . ഒരു ചുവന്ന ബ്ലൗസും അതെ നിറത്തിലുള്ള സാരിയും ആണ് വേഷം . വണ്ടിയുടെ അകത്തു ലൈറ്റ് ഒകെ തെളിയിച്ചതുകൊണ്ട് നല്ല പ്രകാശ പൂരിതം ആണ് ! ഞാൻ കൂടി കയറിയതോടെ വണ്ടി സ്റ്റാർട്ട് ചെയ്തു ..
പുലർച്ചയോടെ പഴനിയിലെത്തും . അവിടെ ഒരു ദിവസം തങ്ങും, പിന്നെ പിറ്റേന്ന് രാവിലെ മധുരൈ . അതിനടുത്ത ദിവസം രാമേശ്വരം ! ഇങ്ങനെയാണ് പ്ലാൻ .
ഞാൻ കുഞ്ഞാന്റിയുടെ അടുത്ത് നിന്നും സ്വല്പം ഗ്യാപ് ഇട്ടു ഇരുന്നു . അവളതു ഒരു പന്തികേടൊടെ ശ്രദ്ധിച്ചിരുന്നു . വീണ വണ്ടി മൂവ് ചെയ്തു കഴിഞ്ഞപ്പോൾ എനിക്കും കുഞ്ഞാന്റിക്കും ഇടയിൽ വന്നിരുന്നു .