രതിശലഭങ്ങൾ പറയാതിരുന്നത് 2
Rathishalabhangal Parayathirunnathu Part 2 | Author : Sagar Kottappuram | Previous Part
സരിത മിസ്സിൽ നിന്നും ഒരു വിധം ഞാൻ ഒഴിഞ്ഞു മാറി മുങ്ങി നടന്നു . മഞ്ജുസുമായുള്ള ഫോൺ വിളി ഒകെ കുറച്ചതുകൊണ്ട് എക്സാം പ്രമാണിച്ചു സ്വല്പം പഠിത്തത്തിലൊക്കെ ശ്രദ്ധ ഊന്നി , സരിത വിളിച്ചപ്പോഴും എക്സാം ആണെന്നൊക്കെ തട്ടിവിട്ട് ഒഴിവാക്കി..ആ പണ്ടാരം വിടുന്ന ലക്ഷണമില്ല ! അങ്ങനെ ഇരിക്കുമ്പോഴാണ് റോസ്‌മേരിയുടെ വിളി വന്നത് . അത് മുൻ അനുഭവത്തിൽ പറഞ്ഞല്ലോ ..
എക്സാം തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള ദിവസം ആയിരുന്നു ആ കൂടിക്കാഴ്ച . മഞ്ജുസിനോട് ആ വിവരം ഒന്നും പറയാൻ നിന്നില്ല. ഞാനും ശ്യാമും കൂടി രാവിലെ നേരത്തെ ഇറങ്ങി . തിരിച്ചു എത്തിയപ്പോൾ രാത്രി വൈകിയിരുന്നു . പിറ്റേന്ന് തൊട്ടു എക്സാം ! ആ ദിവസങ്ങൾ അവളരെ ശോക മൂകം ആയിരുന്നു , മഞ്ജുസ് പറഞ്ഞ വാക്ക് പാലിച്ചു ..ഞാൻ വിളിച്ചാലും എടുക്കില്ല..മെസ്സേജിന് റിപ്ലൈ തന്നില്ല .ദുഷ്ടത്തി ! ഇടക്കു എന്നെ വിളിക്കും..എക്സാം എങ്ങനെ ഉണ്ടായിരുന്നു ? പഠിക്കുന്നില്ലേ? എന്നൊക്കെ തിരക്കും ..ഞാൻ റൂട്ട് മാറ്റാൻ നോക്കിയാൽ ഉടനെ കട്ടാക്കും !
അവസാന പരീക്ഷ കഴിഞ്ഞ ദിവസം രാത്രി ആണ് വീണ്ടും ഒന്ന് കുറുകാനുള്ള അവസരം കൈവന്നത് ! രാത്രി ഞാൻ തന്നെയാണ് അങ്ങോട്ട് വിളിച്ചത്…
ഒരു ഫുൾ റിങ് കഴിഞ്ഞിട്ടും എടുത്തില്ല…ഞാൻ തല ചൊറിഞ്ഞു ഇവളിതെവിടെ പോയി എന്നാലോചിച്ചിരിക്കുമ്പോഴാണ് മഞ്ജുസ് തിരിച്ചു വിളിച്ചത്..
“ഹാ..എവിടരുന്നു മഞ്ജുസേ?”
ഞാൻ മുഖവുര കൂടാതെ തിരക്കി.
“ഞാൻ നിന്നെപ്പോലെ വെറുതെ ഇരിക്കുവല്ല..കിച്ചണിൽ ആയിരുന്നു “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ആഹ്…എന്തേലുമൊക്കെ പറ മഞ്ജുസേ..ഇപ്പൊ കുറച്ചു ദിവസം ആയില്ലേ നല്ലോണം ഒന്ന് സൊള്ളിയിട്ട്”
ഞാൻ കള്ളച്ചിരിയോടെ തിരക്കിയപ്പോൾ മഞ്ജുസ് മറുതലക്കൽ അടക്കി പിടിച്ച ചിരിക്കുന്നുണ്ട്.
“മ്മ്…അതൊക്കെ പോട്ടെ എക്സാം ഒകെ എങ്ങനെ ഉണ്ടാരുന്നു ?”
അവൾ പെട്ടെന്ന് ടീച്ചർ ആയികൊണ്ട് തിരക്കി..
“തരക്കേടില്ല ..”
ഞാൻ പയ്യെ പറഞ്ഞു..