“എന്ത് ഇത് ?”
അവൾ ചിരിച്ചു .
“അല്ല..നിന്റെ പെരുമാറ്റത്തിലൊക്കെ ഒരു ഇത്…അതോണ്ട് ചോദിച്ചതാ..”
ഞാൻ തിരക്കിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു . എന്നെ ഒരുമാതിരി ആസ് ആക്കിയ പോലെ !
“ഹ ഹ ഹ..എന്റെ കണ്ണേട്ടാ ..”
അവൾ ചിരിച്ചു .
“ഹാ..എടി കാര്യം പറ..എനിക്ക് നിന്റെ ചിരി കാണുമ്പോ ചൊറിഞ്ഞു വരുന്നുണ്ട് “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
“ഹി ഹി…അങ്ങനെ ഒന്നുമില്ല കണ്ണേട്ടാ..ഞാൻ കണ്ണേട്ടന്റെ മൈൻഡിൽ അങ്ങനെ വല്ലോം ഉണ്ടോന്നറിയാൻ വേണ്ടി നമ്പർ ഇട്ടതല്ലേ. എനിക്ക് കണ്ണേട്ടനോട് അങ്ങനെ ഒരു താല്പര്യം ഒന്നുമില്ല…ഉണ്ടെന്കി ഞാനതു പറയില്ലേ ..”
അവൾ ചിരിയോടെ പറഞ്ഞു..
“ആണോ ?”
ഞാൻ അവളെ അത്ര വിശ്വാസം വരാത്ത പോലെ നോക്കി..
“അതെ..സത്യം…”
അവൾ എന്റെ തലയിൽ തൊട്ടു പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി..
“അല്ല..കണ്ണേട്ടൻ പറഞ്ഞ ആളാരാ…അതോ ചുമ്മാ താങ്ങിയതാണോ ?”
അവളെന്നെ കൗതുകത്തോടെ നോക്കി .
“താങ്ങിയതൊന്നുമല്ല..എനിക്ക് ശരിക്കും ഒരാളെ ഇഷ്ടാടി..പക്ഷെ …”
ഞാൻ ഒന്ന് നിർത്തി..
“എന്താ ഒരു പക്ഷെ..വൺ സൈഡ് ആഹ് ?”
അവൾ എന്നെ നോക്കി.
“വൺ സൈഡ് ഒന്നുമല്ല..ആ കുട്ടിക്ക് എന്നെയുംഇഷ്ടാ..പക്ഷെ ..ഒരു പ്രെശ്നം ഉണ്ട് “
ഞാൻ മടിച്ചു മടിച്ചു വീണയെ നോക്കി.