ഫ്ളൈറ്റിൽ ഇരുന്നപ്പോൾ ആ മധുരമുള്ള ഓർമ്മകൾ കൂട്ടിനുണ്ടായിരുന്നു…
തിരികെ വന്ന് മൂന്നാഴ്ച നിന്നു തിരിയാൻ സമയം കിട്ടിയില്ല. എന്നും വളരെ വൈകി തളർന്ന് വന്ന് ബോധം കെട്ടുറങ്ങും. പോരാത്തതിന് ഒരു സെയിൽസ് മാനേജർ രാജി വെച്ചു. മറ്റവൻ പെണ്ണുമ്പിള്ള പ്രസവിച്ചതുകൊണ്ട് നാട്ടിലേക്ക് പോയി. എല്ലാ ഭാരവും തലയിൽ… മാസാവസാനം ആയപ്പോഴാണ് ഒന്നു നടു നിവർത്തിയത്.
ഒരു വ്യാഴാഴ്ച പഴയ കൂട്ടുകാരൻ മൈക്കിൾ വന്നു. ഗോവാക്കാരനാണ്. കയ്യിൽ ഒരു ബ്ലാക്ക് ലേബലും! ഞങ്ങൾ മെല്ലെ ഒന്നു മിനുങ്ങി… പുള്ളി എന്റെ കമ്പനിയിൽ ആയിരുന്നു. പിന്നെ മാറിയതാണ്.
ബാലൂ… നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു… ഒരു റിക്വസ്റ്റാണ് .. പുള്ളി മടിച്ചു മടിച്ചു പറഞ്ഞു.
നീ പറ! ഞാൻ ചിരിച്ചു.
എന്റെയൊരു അകന്ന ബന്ധുവുണ്ട്. കസിനാണ്. മരിയ. അവളുടെ മോൻ ഏഴാം ക്ലാസ്സിലാണ്. ചെറുക്കൻ ഒരു രീതിയിലും കണക്കും സയൻസും പാസ്സാവാൻ പോണില്ല. കൊറേ ട്യൂഷനൊക്കെ വിട്ടു നോക്കി. ഒരു കാര്യവുമില്ല. കെവിനെ നീ ഹെല്പ് ചെയ്ത കാര്യം അവൾ കേട്ടിട്ടുണ്ട്. നിനക്ക് അവളുടെ മോനെ ഈ വർഷം ഒന്നു കര കയറ്റാമോ? അടുത്ത കൊല്ലം തൊട്ട് അവനെ നാട്ടിലേക്ക് വിടാനാണ് പ്ലാൻ.
മൈക്കിൾ പ്ലീസ്.. ഞാൻ കൈ കൂപ്പി. എന്നെ വിട്! ഇപ്പോത്തന്നെ നിന്നു തിരിയാൻ സമയമില്ല.
ശരി! ഞാൻ അവളോടു പറയാം. നിനക്ക് താൽപ്പര്യം കാണില്ല എന്നു ഞാൻ പറഞ്ഞതാ. നിന്റെ നമ്പർ കൊടുത്തോട്ടെ? അവള് വിളിക്കുമ്പം നീ തന്നെ അങ്ങ് പറ. അല്ലെങ്കിൽ ഞാൻ ഒഴപ്പി എന്നവള് വിചാരിക്കും.
ശരി.. നീ കൊണ്ടുവരുന്ന ഓരോ കുരിശുകൾ! ഞങ്ങൾ രണ്ടുപേരും ചിരിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മൊബൈലിൽ ഒരു പെണ്ണിന്റെ വിളി. ഏതോ സ്കൂൾ കുട്ടിയാണെന്നാണ് കരുതിയത്. നനുത്ത സ്വരം..
ഹലോ… മിസ്റ്റർ ബാലുവാണോ?
അതേ.. ആരാണ്?
ഞാൻ മരിയ. ക്ഷമിക്കണം, ഇപ്പോൾ സംസാരിക്കാമോ?
ചുരുക്കത്തിലാണെങ്കിൽ… ഞാൻ വാച്ചിലേക്കു നോക്കിപ്പറഞ്ഞു.
അത്… അന്നു മൈക്കിൾ പറഞ്ഞ കാര്യം…
ഓ.. മരിയ. വെരി സോറി. ഭയങ്കര തിരക്കാണ്. ഞാൻ ഈ പണിയേറ്റെടുത്താൽ… എനിക്ക് നീതിപുലർത്താനാവില്ല.. അതാണ്..
എനിക്ക് ഒന്നു കാണാമോ?