“‘ അവളുടെ അനിയത്തീടെ കെട്ട്യോൻ ചത്തപ്പോ അവളെ ഞാൻ വീട്ടിലേക്ക് കൂട്ടി . എനിക്കൂക്കാൻ കൊതിയായിട്ടല്ല . പിള്ളേർക്കൊരു കൂട്ടാകൂല്ലോന്നോർത്താ ..”” കടക്കാരൻ ഷർട്ടിന്റെ കൈ തെറുത്തുകയറ്റി മീശപിരിച്ചു കൊണ്ട് പറഞ്ഞു .
“‘മകൻ ..മകനുണ്ടെന്ന് പറഞ്ഞില്ലേ ? അവനെവിടെയാ ?”
“‘അവനാ ഇപ്പം അവളുടെ കെട്ട്യോൻ ?”’
“‘ആരുടെ ?”’
“‘എന്റെ പുതിയ കെട്ട്യോൾടെ ..അവന്റമ്മേടെ അനിയത്തീടെ …”‘ കടക്കാരൻ പിറുപിറുത്തൊണ്ട് ജണ്ടയിലേക്ക് കിടന്നു .
“‘പണിയായോടാ ? ഈ കട എന്നാ ചെയ്യും ?” അയാളുടെ കിടപ്പ് കണ്ട ഫ്രാൻസി ജിത്തുവിനോട് ചോദിച്ചു .
“‘നീ മുൻഭാഗം തട്ടിയിട് . ഇങ്ങേരു ബോധം വരുമ്പോ എണീറ്റ് പൊക്കോളും ..”‘ജിത്തു ഗ്ലാസ് കടയിൽ വെച്ചിട്ട് പുറകിലെ തട്ടി ഇട്ടു
“”പ്രാരാബ്ദമാ മക്കളെ പ്രാരാബ്ദം … ചെറുക്കന്റെ കൊതി കഴിഞ്ഞവളെ കൊണ്ടെത്തിച്ചാ വയസൻ കാലത്തിച്ചിരി കഞ്ഞി കുടിയ്ക്കാരുന്നു .. പ്രാരാബ്ദം”‘ കടക്കാരൻ ഉറക്കത്തിൽ പിറുപിറുത്തൊണ്ട് തിരിഞ്ഞു കിടന്നു .
“നല്ല ബെസ്റ്റ് ഫാമിലി അല്ലെ ?’ എന്തൊക്കെ നടക്കുന്നു ഈ ലോകത്ത് ?” വണ്ടിയോടിക്കുന്നതിനിടെ ഫ്രാൻസി ജിത്തുവിനെ നോക്കി . അവൻ ഒന്നും മിണ്ടിയില്ല
“” എടാ ..നിന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ ? നിനക്കെന്തെലും പറയാനുണ്ടോ എന്നോട് ?”’ ഫ്രാൻസി ജിത്തുവിന്റെ തോളിൽ തട്ടി .
“‘ കുഞ്ഞേച്ചിക്ക് കല്യാണാലോചന വല്ലതുമായോ ?”’ ജിത്തു ഫ്രാൻസിക്ക് മുഖം കൊടുക്കാതെ മുന്നിൽ റോഡിലേക്ക് തന്നെ നോക്കിയിരുന്ന് ചോദിച്ചു .
“‘ കുറെയൊക്കെ നോക്കി , കണ്ടും കേട്ടുമൊക്കെ പോയി .കുഞ്ഞേച്ചിക്ക് കല്യാണം വേണ്ടാന്നാ പറയുന്നേ . പിള്ളേരെ വരുന്നയാൾ എങ്ങനെ നോക്കൂന്നൊക്കെ പറഞ്ഞു അവൾക്ക് പേടി . വയസ് ഇത്രയല്ലേ ആയുള്ളൂ . ഇപ്പൊ ഞങ്ങളൊക്കെയുണ്ട് . പക്ഷെ മുന്നോട്ട് പോകുമ്പോൾ …”’
രണ്ടര വർഷം മുൻപാണ് ഒരാക്സിഡന്റിൽ ഫ്രാൻസിയുടെ പപ്പയും പെങ്ങടെ കെട്ട്യോനും മരിച്ചത്. ദുബായിൽ ഒരു പാർട്ണര്ഷിപ്പ് ബിസിനസ് നടത്താൻ അവസരം ഉണ്ടായപ്പോൾ ഫ്രാൻസിയുടെ പപ്പാ മകൾ ഫിയയുടെ കെട്ട്യോനെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു . ഡെലിവറിക്ക് പോയി തിരിച്ചു വന്ന വണ്ടി ഹൈവേയിൽ വെച്ചൊരാക്സിഡന്റിൽ പെട്ടു .വണ്ടിയിലുണ്ടായിരുന്ന നാലുപേരും സ്പോട്ടിൽ വെച്ചേ മരണമടഞ്ഞു . നാട്ടിലെ അനന്തര നടപടികൾക്ക് ശേഷം ഒന്നര മാസം കഴിഞ്ഞു ഫ്രാൻസി പപ്പയുടെ പാർട്ണർഷിപ്പ് ഏറ്റെടുത്തു നടത്താനായി ദുബായിലേക്ക് പോയി .
“‘ഞാൻ ..ഞാൻ കുഞ്ഞേച്ചിയെ കല്യാണം കഴിച്ചോട്ടെ ? “” പൊടുന്നന്നെ ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസി വണ്ടി ഒറ്റച്ചവിട്ടിനു നിർത്തി അവനെ നോക്കി .