അയാൾ പറഞ്ഞ പ്രകാരം മുന്നിൽ നിർത്തി ഇട്ടിരിക്കുന്ന ഓട്ടോയിൽ ഞാൻ കയറി.. അയാൾ രണ്ടു സൈഡിലെ കർട്ടൻ തയത്തി ഇട്ടു എന്നിട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങി.. എനിക്കു ഒരു സമാധാനം ഉള്ളത് ഇയാൾ ഒറ്റയ്ക്കു ആണല്ലോ എന്നുള്ളത് ആണ് എന്നാലും എന്റെ നെഞ്ച് പടപടാ എന്ന് ഇടിക്കാൻ തുടങ്ങി… എങ്ങനെ ഇയാളിൽ നിന്ന് രക്ഷപെടും അതിന് എന്തു ചെയ്യും…
ഇപ്പോൾ മനസ്സിൽ സായിദ് മാത്രം ആയിരുന്നു.. അവന്റെ സംസാരത്തിൽ.. അവന്റെ തമാശയിൽ… അവന്റെ കൊഞ്ചലിൽ… അങ്ങനെ ഒരു പെണ്ണിനെ എങ്ങനെ പാക്ക്‌തയോടെ കെയർ ചയ്തു ഇത്ര ദിവസം കൊണ്ട് അവൻ എന്റെ മനസ്സ് കിഴടക്കിയിരിന്നു…. അത് കൊണ്ട് ഞാൻ എല്ലാം മറന്നിരുന്നു പക്ഷെ ഇന്ന് ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു ഒരു വേദന ആയി പേര് മാത്രം അറിയാവുന്ന ഒരാളുടെ കൂടെ അയാളെ പെണ്ണായി കൂടെ പോകുന്നു….
ഓട്ടോ ഓടിക്കൊണ്ടിരുന്നു.. രണ്ടു സൈഡും കർട്ടൻ ഇട്ടത് കൊണ്ട് എങ്ങോട്ടാണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല … മുന്നിലെ ഗ്ലാസിൽ കൂടി ഞാൻ എത്തി നോക്കി.. സ്റ്റേഡിയം കഴിഞ്ഞു മുന്നോട്ട് പോകുന്നു… എന്റെ റബ്ബേ… കണ്ണൂർ റോഡ്…. പെട്ടന്ന് ഇടത്തോട്ടെ എടുത്തു… ഞാൻ കർട്ടൻ കുറച്ചു മാറ്റി പുറത്തോട്ട് നോക്കി… പള്ളി കണ്ടു എന്റെ മനസ്സ് പിടയാൻ തുടങ്ങി… കണ്ണിൽ നിന്ന് കണ്ണീർ ചാടിക്കൊണ്ടിരുന്നു……
തുടരും…… എനി മുതൽ പെട്ടന്ന് പോസ്റ്റ് ചെയ്യാം….. നിങ്ങളെ പോത്സാഹനം ആണ് എന്റെ കരുത്തു…. എന്ന് നിങ്ങളുടെ സ്വന്തം ഹസ്ന…..