മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 5 [Freddy Nicholas]

Posted by

സ്ഥിരം നമ്മുടെ റോട്ടിൽ കൂടി അലഞ്ഞു നടക്കുന്ന ആ ഭ്രാന്തൻ ഞങ്ങളുടെ ഗെയ്റ്റിന് സമീപം ഇരുന്ന് കുറ്റിബീഡി വലിക്കുന്നു.

ഹോ… നാശം ഇതുങ്ങൾക്കൊന്നും ഉറക്കവുമില്ലേ, ദൈവമേ… ഉറങ്ങുന്നവരെ ശല്യം ചെയ്യാനായിട്ട് കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്…
ഞാൻ ആരോടെന്നില്ലാതെ ഉച്ചത്തിൽ പറഞ്ഞു.

ഭ്രാന്തനെ അവിടെ നിന്നും ഓടിച്ച ശേഷം ഞാൻ തിരികെ വന്നു.
അത് കേട്ട് മമ്മ പതുക്കെ അവരുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന് എത്തിനോക്കി.
ഒന്നുമില്ല.. മമ്മ പോയി കിടന്നുറങ്ങിക്കോ… എന്നും പറഞ്ഞു ഞാനും മെല്ലെ അകത്തു കയറി മെയിൻ ഡോർ ലോക്ക് ചെയ്തു.

സ്റ്റെയർ കേസ് പടികൾ കയറി എന്റെ മുറിയിലേക്ക് പോകുന്ന വഴിക്ക് അവളുടെ മുറിയുടെ അടഞ്ഞ വാതിൽ പതിയെ ഒന്ന് തള്ളി നോക്കി.
ഇല്ല… ഉള്ളിൽ നിന്നും ലോക്ക് ചെയ്തിട്ടുണ്ട്… ഞാൻ മുറിയിലെക്ക് നടന്നു.

ഫോണെടുത്തു അവളുടെ മൊബൈലിൽ ഒന്ന് റിങ്ങാടിച്ചു.
നോ, റെസ്പോൺസ്… ഓഹ്.. ഈയൊരു സാഹചര്യം വളരെ വിദഗ്ധമായി തന്നെ അവൾ കൈകാര്യം ചെയ്തു. ഒരു തട്ടും മുട്ടുമില്ലാതെ.

തിരികെ പോയി ഞാൻ എന്റെ കട്ടിലിലേക്ക് മലർന്നടിച്ചു കിടക്കുമ്പോൾ, അവൾ പറഞ്ഞ ഡയലോഗ് എന്റെ മനസ്സിൽ കിടന്ന് ഫുട്ബോൾ കളിച്ചു.
കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ കട്ടിലിൽ കിടന്ന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു.
എന്തിനോ വേണ്ടി അസ്വസ്ഥമായ എന്റെ മനസ്സിൽ മെല്ലെ മെല്ലെ ആ ഭൂതകാലത്തിലെ ചില ലഹരി പിടിപ്പിക്കുന്ന ഓർമ്മകൾ തികട്ടി വന്നു.

അതോടൊപ്പം ഏതാനും വർഷങ്ങൾക്കു പുറകോട്ടു പോയി എന്റെ മനസ്സും ഓർമ്മകളും…

എനിക്ക് അന്ന് എന്റെ മമ്മ നഷ്ട്ടപ്പെട്ട നാളുകൾ, മമ്മയുടെ വേർപാടിന്റെ ഓർമ്മകൾ പേറി ഞാൻ ഒറ്റപ്പെട്ടു പോയ കാലം, മമ്മയുടെ അകാലത്തിൽ ഉണ്ടായ നിര്യാണം എന്നെ വല്ലാതെ പിടിച്ചുലച്ചു എന്നെ വല്ലാതെ തളർത്തി…

വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്യുന്ന അവസരങ്ങളിൽ ഞാൻ എന്റെ സുഹൃത്തുക്കളുമായി സമയം ചിലവിടും, അങ്ങനെ സുഹൃത്തുക്കൾ എന്ന് പറയാൻ മാത്രം വിരലിൽ എന്നാവുന്ന ചിലർ, മാത്രം അവരുമായി സൗഹൃദം പങ്കിടുന്നതിന് പോലും എന്റെ വീട്ടിൽ നിന്നും, എനിക്ക് കുറെ ഏറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *