കോൾ സെന്റർ 3
Call Center Part 3 | Author : Kamal | Previous Part
വൈകീട്ട് ബേബിച്ചേച്ചി സ്‌കൂളിലെ പണിയും കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ, ഉമ്മറത്തെ തിണ്ണയിൽ ഒരു കള്ളിമുണ്ട് മാത്രമുടുത്ത് കോഴിക്ക് കല്ലെറിഞ്ഞിരിക്കുന്ന ജോജോയെ കണ്ട് ഒന്ന് മുരടനക്കി.
“ഇന്നെന്താടാ പണിക്ക് പോയില്ലേ?”
മുറ്റത്തേക്ക് കയറിയ പാടെ പൈപ്പിൻ ചുവട്ടിൽ കാൽ നനച്ചു കൊണ്ട് ബേബിച്ചേച്ചി ചോദിച്ചു.
“ഇല്ല.”
ജോജോ ഒറ്റവാക്കിൽ ഉത്തരമേകി. അവന്റെ മുഖം മ്ലാനമായിരിക്കുന്നത് കണ്ട് അവനുള്ളിൽ എന്തോ വിഷമം വച്ചുകൊണ്ടിരിക്കുകയാണെന്ന് അവർക്ക് മനസ്സിലായി. ജോജോ പണിക്ക് പോകാതെ വീട്ടിലിരുക്കുന്നത് പാതിവില്ലാത്തതാണ്. അവന്റെ മുഖം മാറിയിരിക്കുന്നതിന് കാരണം താനാണോ എന്ന് ആ അംബ സംശയിച്ചു. ഈ ചെറിയ പ്രായത്തിലെ അവനെ കടുത്ത മനസ്സീക സമ്മർദത്തിലേക്ക് താൻ തള്ളി വിട്ടോ? വേറെ നിവർത്തിയില്ലായിരുന്നു എങ്കിൽ പോലും.
“ഹോ… എന്തൊരു ചൂട്… ആ പെണ്ണെന്തിയേടാ?”
ബേബിച്ചേച്ചി എളിയിൽ കുത്തിയിരുന്ന സാരിത്തലപ്പ് വലിച്ചെടുത്ത് കഴുത്തു തുടച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി. തൽക്കാലം അവനെ കൂടുതലൊന്നും ചോദിച്ച് ടെന്ഷനാക്കണ്ട. വരട്ടെ. അവർ കരുതി.
“അവളകത്തിരുന്ന് മനോരമ വായിക്കണ്ട്.” ജോജോ കൂസലില്ലതെ പറഞ്ഞു.
“ഈ തല തെറിച്ചവള്… വേനപ്പരീക്ഷ ഇങ്ങെത്താറായി. ഇരുന്ന് നാലക്ഷരം പഠിക്കുവല്ല.”
“അമ്മിച്ചീ ഞാൻ ഇച്ചേരേ കഴിയുമ്പോ ഒന്ന് പൊറത്തോട്ട് പോവും.”
“നീ വല്ലോം കഴിച്ചതാണോടാ?”
“ആം. ചോറ് തിന്നതാ.”
“എന്നാ പോയിട്ട് വാ. ഒരുപാട് വൈകുന്നെന് മുന്നേ ഇങ്ങെത്തിയെക്കണം.”
“ഒരുപാട് ദൂരത്തേക്കൊന്നും പോണില്ല അമ്മിച്ചീ. ആ പഞ്ചായത്ത് കിണറിന്റെ അവടം വരെ പോയേച്ചും വരാം.”
“മം… എടി ജാൻസിയേ… ഒരു രണ്ട് ബക്കറ്റ് വെള്ളം കോരി വെച്ചേടീ…” കലിപ്പ് സ്വരത്തിൽ വിളിച്ചു കൊണ്ട് ബേബിചേച്ചി അകത്തേക്ക് കയറി.
ജോജോ കാത്തിരുന്നു. ആറു മണിയാവാൻ. ജിന്റോയുടെ കോൾ ഒന്നും കാണാഞ്ഞ് അവൻ മൊബീലും പെറുക്കി ഷ്ർട്ടുമിട്ടു പുറത്തിറങ്ങി.
പഞ്ചായത്ത് കിണറിന്റെ വക്കിൽ നഘവും കിള്ളിയിരിക്കുന്ന സമയം ജിന്റോയുടെ R15 അവനു മുന്നിൽ വന്നു നിന്നു.