“നിനക്കെന്നാ ഡെലിവറി ബോയ് ആയിട്ട് വല്ലോം നോക്കിക്കൂടെ? ഈ ഫുഡ് ഡെലിവറി? നിനക്കാണേൽ വണ്ടിയുണ്ട്. മാസം ഒരു പത്തു പതിനഞ്ചു രൂപ എങ്ങനേം ഒപ്പിക്കാം.”
“പതിനഞ്ചോ? എടാ, ദിവസവും എണ്ണൂറ് രൂപേം ബാറ്റേം ഒന്നിക്കൊന്നരാടം ക്വാട്ടറും വാങ്ങിക്കൊണ്ടിരുന്നവനാ ഞാൻ. പതിനയ്യായിരം കൊണ്ടൊന്നും ഒന്നും പറ്റുവേല ജിന്റോ…”
“എന്റെ പൊന്നേ, എടാ നിനക്കൊരു ഡിഗ്രി പോലുമില്ല. പിന്നെങ്ങാനാ ഞാൻ? ഇതിൽ കൂടുതലൊന്നും എന്റടുത്തൂന്ന് നീ പ്രതീക്ഷിക്കണ്ട. സോറി മുത്തേ.”
“പാവപ്പെട്ടവനായി ജനിക്കുന്നത് ഒരു കുറ്റമാണ് ഈ നാട്ടിൽ. എങ്കിലും എന്റെ അവസ്ഥ അറിഞ്ഞിട്ടും നീയങ്ങനെ പറയല്ലേ ജിന്റോ. കാശിന് വേണ്ടി കഞ്ചാവ് പൊതി വിൽക്കാൻ വരെ തയ്യാറായിട്ടാ ഞാൻ നിക്കണേ.”
“എടാ നീ എന്റെ അവസ്‌ഥ ആദ്യം മനസ്സിലാക്ക്. ഇനി അഥവാ നിനക്കൊരു ജോലി സംഘടിപ്പിച്ചു എന്നിരിക്കട്ടെ. നേരെ ചൊവ്വേനെ ഇംഗ്ളീഷിൽ നാലക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത നിനക്ക്… നിനക്ക്… എന്ത് ജോലി കിട്ടാനാ? വെറുതെ നാണം കെടാം എന്നല്ലാതെ വല്ലതും…”
“ആസ്ക് മീ സംതിങ് ഇൻ ഇംഗ്ളീഷ്.”
ആ ശബ്ദം കേട്ട് ജിന്റോ ചുറ്റിനും നോക്കി. ഇതെവിടുന്നാ? ഒരശരീരി കേട്ട പോലെ?
“ഐ സെഡ്…. ആസ്ക് മീ സംതിങ് ഇൻ ഇംഗ്ലീഷ്.”
ജോജോയുടെ ചുണ്ടുകൾ ചലിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ ജിന്റോ കണ്ണ് തിരുമ്മി. ആ ശബ്ദത്തിനുടമ ജോജോ തന്നെയാണ് എന്നൊരു തോന്നാലുണ്ടായപ്പോൾ അവൻ സ്വയം ചെവിട്ടിൽ ചെറുവിരൽ കുത്തി രണ്ടിളക്കിളക്കി. ശേഷം അവൻ ജോജോയെ നോക്കി പുഞ്ചിരിച്ചു.
“വാട്ട് ആർ യൂ ട്രയിങ് ടു പ്രൂവ്?”(നീയെന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്) ജിന്റോ അവനെ നോക്കി പുരികം ഉയർത്തി.
“ഐ ആം നോട് ട്രയിങ് ടു പ്രൂവ് എനിത്തിങ്. ഐ ജസ്റ്റ് വാണ്ട് എ ജോബ് സോ ദാറ്റ് ഐ കാൻ ടേക്ക് കെയർ ഓഫ് മൈ ഫാമിലി. ഐ ആം ഡെസ്പറേറ്റ്. വിച് ഇസ് വൈ ഐ ആം ആസ്‌കിങ് ഫോർ യുവർ ഹെല്പ്.
കോൾ സെന്റർ 3 [കമൽ]
Posted by