ഒന്ന് കുതറാൻ പോലുമായില്ല എനിക്ക് , പിന്നെയത് പതിവായി , അതോടെ ഞങ്ങൾക്ക് പുതിയ വീടായി ,ജീവിതം ആർഭാടമായി .. അതിനെല്ലാം വിലയായി പിന്നീട് സാറിനും ,സാറിന്റെ നേട്ടങ്ങൾക്ക് വേണ്ടി ഒരു പാട് വമ്പന്മാർക്കും കിടക്ക വിരിക്കേണ്ടി വന്നു..ഇന്നലെ രാത്രി കൂടി ……. ഒരു സായിപ്പായിരുന്നു കൂടെ , മടുത്തു, മേനോൻ സാറിന് ഇനിയൊരു തവണ കൂടി മന്ത്രിപ്പണി ഉണ്ടാകില്ലെന്ന് ഉറപ്പു.അയാളുടെ കാലം കഴിഞ്ഞാൽ പിന്നെ സ്വാമിജിയുടെയും അരുണിന്റേയും കൂടെ മറ്റു പലരുടെയും വെപ്പാട്ടിയായി ,കൂട്ടിക്കൊടുപ്പുകാരിയായി ശിഷ്ടകാലം ജീവിക്കണം …പക്ഷെ ഞാനുമൊരു പെണ്ണല്ലേ ,സ്വന്തമെന്നു പറയാൻ ഒരു ഭർത്താവ് ,കുട്ടികൾ ,കുടുംബം..കുറെ കാലമായി അത്തരമൊരു ജീവിതത്തിനു കൊതിക്കുന്നു. എനിക്കുറപ്പുണ്ട് മേനോൻ സാർ സമ്മതിച്ചാലും അരുണും സ്വാമിജിയും, …. ഇല്ല സമ്മതിക്കില്ല…അത് കൊണ്ട് തന്നെ അവരിൽ നിന്നുള്ള ഒരു മോചനത്തിന് വഴി തേടാൻ തുടങ്ങിയിട്ട് കാലം കുറെയായി ,ദേവമ്മയെ അരുണുമായി തെറ്റിച്ചതൊക്കെ അതിനു വേണ്ടി തന്നെ ,,പക്ഷെ ……….. ഒരു പാട് പേർ ശ്രമിച്ചു പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട് , പക്ഷെ നീ ……..,ഉള്ളു പറയുന്നു നിനക്കതു സാധിക്കുമെന്ന്… അരുണിനെ വീഴ്ത്താൻ ആരുമറിയാതെ ഞാനും സഹായിക്കാം..എനിക്കൊപ്പം നിന്നാൽ നിന്റെ ചേച്ചി ,ദേവമ്മ , ടീച്ചർ എല്ലാരേയും നിനക്ക് രക്ഷിച്ചെടുക്കാൻ സാധിക്കും ,അരുണില്ലെങ്കിൽ സ്വാമിജിയെ പുഷ്പം പോലെ ഞാൻ ഒതുക്കി കൊള്ളാം….നീ വിചാരിച്ചാൽ ആ തറവാട്ടിലേക്ക് എനിക്ക് വീണ്ടും കയറി ചെല്ലാം ,ഭർത്താവും കുടുംബവുമായി ഞാൻ സ്വപ്നം കണ്ട ജീവിതം എനിക്ക് കിട്ടുകയും ചെയ്യും…എന്ത് പറയുന്നു..?”
”നിങ്ങൾ പറഞ്ഞതൊക്കെ നടന്നാലും ,ഞാനല്ല ആര് പറഞ്ഞാലും ഇനിയും ടീച്ചറും കുടുംബവും അതിനൊക്കെ തയ്യാറാകുമെന്ന് കരുതുന്നുണ്ടോ ?”
”ഉണ്ട്… നീ പറഞ്ഞാൽ എന്‍റെ നാത്തൂൻ കേൾക്കും ,പെങ്ങള് പറഞ്ഞാൽ ആങ്ങളയും…ഒരു സോഫ്റ്റ് മൈൻഡ് ഉണ്ടാക്കി തന്നാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം…”
”വെറുതെയാണ് ….ഇത്രയധികം ദ്രോഹിച്ച നിങ്ങളെ കുറിച്ച് ഞാനല്ല ആര് പറഞ്ഞാലും അവരതു ഉൾക്കൊള്ളില്ല .”
”ഉൾക്കൊള്ളും അർജുൻ ,എനിക്കുറപ്പുണ്ട് നിനക്കതു സാധിക്കും ,അങ്ങനെ സംഭവിച്ചാൽ ഈ ഗായത്രിയുടെ ശരീരവും മനസ്സും ചാകും വരെ നിനക്കധീനമായിരിക്കും ,…ഗൗരിചേച്ചിയുടെയത്ര സുന്ദരിയൊന്നുമല്ല ഞാൻ എങ്കിലും..”
അവരുടെ നിശ്വാസം എന്‍റെ കവിളിൽ തട്ടി ,,ഇളം ചുവപ്പുള്ള ചുണ്ടുകൾ എന്നിലേക്കടുത്തപ്പോൾ ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല ,ചുണ്ടിൽ അവരുടെ അധരങ്ങളുടെ തൂവൽസ്പർശം.. മേനിയിൽ നിന്നുള്ള അഭൗമ സുഗന്ധം ചുറ്റിലും നിറയുന്നു..അതിന്റെ മോഹവലയത്തിൽ പെട്ടിരിക്കുമ്പോൾ ഒരിക്കൽ കൂടി ഗായത്രി എന്നിലേക്കടുത്തു….ഇത്തവണ അതല്പം നീണ്ടു നിന്നു…കൊടിയശത്രുവിന്റെ കൂട്ടാളിയെന്നതു മറന്നു ഞാനതിൽ ലയിച്ചിരുന്നു പോയി ….