”ജന്മം കൊണ്ടില്ല ,പക്ഷെ അങ്ങനെ മാത്രമല്ലല്ലോ ബന്ധങ്ങൾ ഉണ്ടാകുന്നതു ? നാലഞ്ച് കൊല്ലം മുന്നേ ഞാൻ ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‍തിരുന്നവർ എന്‍റെ ജീവൻ ഒരു ക്രിമിനലിനെ ഏൽപ്പിച്ചു , നീയറിയും ആ ക്രിമിനലിനെ ,അരുൺ തോമസ്…കൊല്ലും മുന്നേ……..മൃഗത്തോട് പോലും ആരും ചെയ്യില്ല അങ്ങനെ ,,,അവസാനം പാതിയടഞ്ഞ കണ്ണുകളിലൂടെ എനിക്ക് കാണാം ,ഒരു കയറിന്റെ കഷ്ണം എന്‍റെ കഴുത്തിൽ ചുറ്റുന്ന അരുണിനെ,മരണം ഉറപ്പിച്ചു നിസ്സഹായായി കിടക്കുമ്പോൾ അവനെ തടഞ്ഞു തടഞ്ഞു കൊണ്ടൊരു സ്ത്രീ ശബ്ദം കേട്ടു , ബോധം വരുമ്പോൾ ചീറിപ്പായുന്ന വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിൻറെ പ്രകാശം കണ്ണിലേക്കടിച്ചു കയറുന്നു .. ആയുസ്സു ബാക്കിയുണ്ടായിരുന്നത് കൊണ്ട് ആ വഴി വന്ന ഒരു സായിപ്പും ഭാര്യയും, എന്‍റെ മാക്കും സാറയും ,ദൈവം എത്തിച്ചതാണ്…അവരെന്നെ വാരിയെടുക്കുമ്പോഴേക്കും ദേവമ്മയും പിന്നാലെ എത്തിയിരുന്നു..പിന്നെ ആരുമറിയാതെ കുറച്ചു ദിവസങ്ങൾ ഹോസ്പിറ്റലിൽ , യാത്രാരേഖകൾ ശരിയാക്കി തന്നതൊക്കെ ദേവമ്മ തന്നെയാണ്…അങ്ങനെ ഇംഗ്ളണ്ടിൽ മാക്കിനും സാറയ്ക്കുമൊപ്പം അവരിലൊരാളായി കുറേകാലം.. നാട്ടിൽ തിരിച്ചെത്തി എന്നെ കൊലക്കത്തിക്ക് മുന്നിലേക്ക് വിട്ടുകൊടുത്ത ,ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്നവരെ കണ്ടെത്താനുണ്ടായിരുന്നു..കണ്ടെത്തി ,പക്ഷെ കണക്കു തീർക്കാൻ വന്ന ഞാൻ എന്റെ മീനാക്ഷിക്കും ,മിഥുനും വേണ്ടി എല്ലാം മറന്നു , എല്ലാം ശരിയായി എന്ന് കരുതിയപ്പോൾ വീണ്ടുമവന്റെ പേര് ഞങ്ങളിലേക്ക് കടന്നു വന്നു …. ”
ഓർമ്മകളുടെ തള്ളലിൽ ശ്വാസഗതി ഉയരുന്നത് ആ വലിയ മാറിടങ്ങളുടെ ചലനത്തിൽ നിന്നറിയാം ,കുപ്പിയിൽ നിന്ന് വെള്ളമെടുത്തു കുടിച്ചവർ കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്നു ….
”മാഡം …………അല്ല ചേച്ചി …”
”പറയു ..”
”അമ്മയും,ആന്റിയുമൊക്കെ ഇറങ്ങി ,,കണ്ടില്ലെങ്കിൽ കുഴപ്പമാകും ”
”ഞാൻ പറഞ്ഞു മുഷിപ്പിച്ചു അല്ലെ ,,,”
”എയ് …അത് കൊണ്ടല്ല ,അവരുടെ കൂടെ കുറച്ചു പ്രായമായ ആളുകളുണ്ട് ”
” നോ പ്രോബ്ലം അർജുൻ ,നമുക്ക് നാളെ തന്നെ കാണാം .നമ്പർ എന്റെ കയ്യിലുണ്ട് .”
അവരോടു യാത്ര പറഞ്ഞു കാറിൽ നിന്നിറങ്ങി നടന്നു …അമ്മയും ആന്റിയുമൊക്കെ ഇനിയും നേരമെടുക്കും പക്ഷെ കുറെ നേരമായി സ്മിത വിളിച്ചു കൊണ്ടേയിരിക്കുന്നു .അതാണ് കള്ളം പറഞ്ഞു പുറത്തേക്കിറങ്ങിയത് ..എന്തോ അത്യാവശ്യമില്ലാതെ അങ്ങനെ വിളിക്കില്ല …ഇനി ആരെങ്കിലും അവിടേക്ക് …? കാറിനടുത്തെത്തി ഒന്ന് തിരിഞ്ഞു നോക്കി ,വാസുകിയുടെ ബെൻസ് ഇൻഡിക്കേറ്ററിട്ടു റോഡിലേക്ക് ഇറങ്ങുന്നു …അവർ റോഡിലേക്ക് കയറി എന്നുറപ്പായപ്പോൾ ഫോണെടുത്തു സ്മിതയെ തിരിച്ചു വിളിച്ചു .
”എന്ത് പറ്റി , ”
ഉള്ളിലെ ആകാംഷയും ഭയവും എന്റെ ചോദ്യത്തിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായി .