”എയ്…അവര് വരാൻ കുറച്ചു സമയമെടുക്കും ,പ്രശ്നമില്ല ”
”എങ്കിൽ എന്‍റെ കാറിലിരുന്നാലോ , ”
”അത് ഇവിടെ തന്നെ.നിന്നാൽ പോരെ .”
”പേടിക്കേണ്ട ഞാൻ തിന്നില്ല പോരെ…വാ ,”
ചുറ്റും നോക്കി അവർ അധികാരത്തോടെ കൈ പിടിച്ചു നടക്കുകയാണ്…ഭാഗ്യത്തിന് ആരും ശ്രദ്ധിക്കുന്നില്ല.എങ്കിലും…
”കേട്ടോ അർജുൻ ഞാനിങ്ങനെയാണ് , ദേഷ്യമില്ലല്ലോ അല്ലെ ,”
”ഇല്ല മാഡം ” ..
”അർജുൻ ഈ മാഡം വിളി വേണ്ട കേട്ടോ നിന്റെ ,ഒരു ചേച്ചിയെ പോലെ കരുതിയാൽ മതി …അപ്പോൾ മാറ്ററിലേക്ക് വരാം , ബാലേട്ടൻ പറഞ്ഞത് അനുസരിച്ചു നമ്മുടെ മുന്നിൽ മാക്സിമം നാലു ദിവസം മാത്രമാണുള്ളത് …എന്ത് ചെയ്യാനാണ് പ്ലാൻ ,”
”അവനാണ് എല്ലാത്തിനും കാരണം ,ആ അരുൺ …അവനെ കൊല്ലണം ”
”എങ്ങനെ ? ”
”എന്തെങ്കിലും വഴി തെളിയും ”
”ഹ ഹ കൊള്ളാം അവനെ പോലൊരു ബോൺ ക്രിമിനൽ നിന്നു തരുമെന്ന് കരുതുന്നുണ്ടോ ?”അർജുനറിയാമോ നാലഞ്ച് കൊല്ലമായി അവനെയൊന്നു കിട്ടാൻ കാത്തിരിക്കുകയാണ് ഞാൻ ..ഒരു തവണ പ്രഫഷണൽ കില്ലേഴ്‌സിനെ വച്ച് തീർക്കാൻ നോക്കിയതാണ് ..പക്ഷെ നടന്നില്ല ,പക്ഷെ ഇത്തവണ അവൻ രക്ഷപെടാൻ പാടില്ല .അങ്ങനെ വന്നാൽ എന്റെ മീനാക്ഷിയും മിഥുനും ………..ഇല്ല അത് സംഭവിക്കില്ല .. നമുക്കാദ്യം വേണ്ടത് ദേവമ്മയെ കാണുക എന്നതാണ് ..”
” എങ്ങനെ ? അവിടെ വൈത്തിയുടെ ആളുകളാണ്…”
”ശരി തന്നെ പക്ഷെ കണ്ടേ പറ്റു …ആട്ടെ ഗായത്രി എന്താ പറഞ്ഞത് ? ”
”നമ്മളെ സഹായിക്കാമെന്ന്….”
”വിളഞ്ഞ വിത്താണവൾ ,വിശ്വസിക്കാൻ വരട്ടെ.”
”നേരത്തെ അറിയുമോ അവരെ ,?”
”ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്….പിന്നെ ദേവമ്മയിൽ ഒരു പാട് കേട്ടറിഞ്ഞിട്ടുണ്ട്…”
”ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ ദേവമ്മയുടെ….? ”
”എന്‍റെ ചേച്ചിയാണ്…”
”ങേ….പക്ഷെ അവർക്ക് അങ്ങനെയൊരു…”