ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8
Eden Thottathinte Kavalkkaran Part 8 bY സഞ്ജു സേന
Click here to read Previous parts of this story
ഈ കഥയെ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി എട്ടാം ഭാഗം അയക്കുകയാണ് ..മാസങ്ങൾ കഴിഞ്ഞുള്ള എഴുത്തായതിനാൽ തുടർച്ച നിലനിർത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല എങ്കിലും മുന്നോട്ടു പോകുന്നു ….
ഏഴാം ഭാഗത്തിൽ നിന്ന് …….
തോർത്തും വാങ്ങി ഒരു കുളി പാസ്സാക്കി വരുമ്പോഴേക്കും വല്യമ്മ ചോറ് വിളമ്പിയിരുന്നു..നല്ല വിശപ്പുണ്ട്..ഈ അടുത്ത കാലത്തൊന്നും ഇത്ര ആർത്തിയോടെ ഭക്ഷണം കഴിച്ചിട്ടില്ല……..നേരെ ചേച്ചിയുടെ ചെന്ന് നീണ്ടു നിവർന്നു കിടന്നു .അപ്പോഴാണ് ഷർട്ട് ന്റെ പോക്കെറ്റിൽ കിടക്കുന്ന മൊബൈൽ സൈലന്റ് മോഡ് ആണല്ലോ എന്ന് ചിന്തിച്ചത് .നോക്കുമ്പോൾ പതിനഞ്ചു മിസ്സ്കാൾ ,ആന്റിയുടെ വകയാണ് അതിൽ പത്തും .പാവം രാവിലെ ചെല്ലാമെന്നു പറഞ്ഞതാണല്ലോ …വിളിച്ചു മടുത്തു കാണും ,രണ്ടെണ്ണം ചേച്ചിയാണ് വിളിച്ചിരിക്കുന്നത് ,പിന്നെ അറിയാത്ത ഒന്ന് രണ്ടു നമ്പർ …ഏതായാലും ചെറിയൊരു ഉറക്കം കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം ….അത് വരെ ചാർജിങ്ങിൽ കിടക്കട്ടെ …………………………………………………………………
”ഹലോ അർജുൻ അല്ലെ ,”
”അതെ ,,,”
”ഞാൻ ഡി വൈ എസ് പി അബ്ദുൽ റഷീദ് ,ഒരു കേസിന്റെ ആവശ്യത്തിന് എനിക്ക് നിങ്ങളെയൊന്നു കാണണം….”
ഒന്ന് മയങ്ങാൻ വേണ്ടി കിടന്നതാണ് ,,അപ്പോഴേക്കും ഫോൺ ,,എന്ത് കേസിനാണ് ഇയാൾ എന്നെ വിളിക്കുന്നത് ?
”പേടിക്കേണ്ട കൂടി വന്നാൽ ഒരു മണിക്കൂർ ,ചില കാര്യങ്ങൾ അറിയാനാണ്.പെട്ടെന്ന് പോകാം.”
”സർ ഞാൻ നാളെ….”
അർജുന്റെ വീടിനടുത്തുണ്ട് ഞാൻ ,പെട്ടെന്ന് തിരിച്ചു വരാം…കാൾ കട്ട് ആയപ്പോൾ ബാലേട്ടനെ വിളിച്ചു നോക്കി ,ആള് നോട് റീച്ചബിൾ ആണ് ,ഒരു മെസേജ് അയച്ചിട്ട് വേഗം ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങി.
”വല്യമ്മേ ചേച്ചീടെ സ്‌കൂട്ടർ ഞാൻ എടുത്തിട്ടുണ്ടേ ,,”
”ആ…. നീ പോകുവാണോ ,”
”ഇപ്പൊ വരാം…”
”ശ്രദ്ധിച്ചു പോണേ….
.”ആ….”
”ഹലോ ,അർജുൻ അല്ലെ ,”
വീടിനപ്പുറത്തു നിരത്തിയ ബൊലേറോവിന് അടുത്ത് സ്‌കൂട്ടർ നിർത്തിയപ്പോൾ സാധാരണ വേഷമിട്ട അജാനബാഹുവായ ഒരാൾ പുറത്തേക്കിറങ്ങി .
”അതെ ,,”
ഞാൻ അബ്ദുൽ റഷീദ്…സ്ഥലം ഡി വൈ എസ് പിയാണ് ..”
അയാൾ ഷേക്ക് ഹാൻഡ് നായി കൈനീട്ടി നിൽക്കുകയാണ്..
ഹലോ സർ ,
ഒരു വിധം കൈകൊടുത്തു…ഇതെന്തു കുരിശാണോ എന്തോ ,ഒരു ഡി വൈ എസ് പി എന്നെ തിരഞ്ഞു …..പേരിലിതു വരെ കേസൊന്നുമില്ല .. .
”പേടിക്കേണ്ട ,ഞാൻ നേരത്തെ പറഞ്ഞല്ലോ ,അർജുന്റെ ഒരര മണിക്കൂർ ഞങ്ങൾക്ക് വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് .,പോലീസ് വാഹനത്തിൽ കയറാൻ പേടിയാണെങ്കിൽ വേണ്ട, ഞങ്ങളെ ഫോളോ ചെയ്തു വന്നാൽ മതി .”
ബൊലേറോവിന് പിന്നാലെ ഓടിയെത്താൻ കുറച്ചു പാട് പെട്ടു ,ഡ്രൈവറെ സമ്മതിക്കണം അമ്മാതിരി കയറ്റമാണ് വാഹനങ്ങളുടെ ഇടയിലൂടെ…….സ്റ്റേഷനിലേക്കല്ലല്ലോ അവർ പോകുന്നത് ,,ആർക്കെങ്കിലും ഒന്ന് മെസേജ് അയച്ചിട്ട് പോന്നാൽ മതിയായിരുന്നു ..അപ്പോഴേക്കും പള്ളിക്കടുത്ത ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക് ബൊലേറോ ഇരച്ചു കയറി നിന്നു .ഏതോ വി ഐ പി ടീമിന്റെ കല്യാണമാണ് ,പാർക്കിംഗ് ഗ്രൗണ്ട് മൊത്തം ആഡംബര വാഹനങ്ങളുടെ നിര ….ഇവിടേക്ക് എന്തിനാണ് ? ഒന്നും മനസ്സിലാകുന്നില്ല .
”എം പി ജോൺ സക്കറിയയുടെ മകളുടെ കല്യാണമാണ് ,അർജുൻ വരൂ .”
”
സർ …ഞാൻ ”
”നോ പ്രോബ്ലം എന്റെ കൂടെ പോന്നോളൂ .”
ഒരു സൗഹൃദ ഭാവമാണ് അയാളിൽ കാണുന്നത് ,അത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം .എങ്കിലും പിന്നാലെ നടക്കുമ്പോൾ മൊബൈലിൽ ബാലേട്ടനും വീണ്ടും ഒരു ഡീറ്റൈൽ മെസേജ് ടൈപ്പ് ചെയ്തയച്ചു …സ്മിതയ്ക്ക് അയക്കുന്നത് റിസ്കാണ് .ട്രേസ് ചെയ്‌താൽ പണിയാകും ..
”വരൂ …”
അയാൾ ഡോർ തുറന്നു വിളിച്ചു ,കല്യാണ പെണ്ണിന് ഡ്രസ്സ് മാറാനൊക്കെയുള്ള റൂമാണെന്നു തോന്നുന്നു ..അകത്തു മേക്കപ്പ് സാധനങ്ങൾ ചിതറി കിടക്കുന്നു .
”അവിടെയിരുന്നോളു …മാഡം ബാത്റൂമിലാണെന്നു തോന്നുന്നു ..”
പിന്നിൽ വാതിലടഞ്ഞു ,ഭയന്നിട്ടു കാര്യമില്ല ,എങ്കിലും ആരാണ് ഈ മാഡം ? പൊലീസിലെ ഏതെങ്കിലും ഉന്നത ഓഫിസർക്ക് കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടി ചോദ്യം ചെയ്യാൻ വിളിച്ചതാകുമോ ? അതോ അരുണിന്റെ ആരെങ്കിലും …?പെട്ടെന്ന് മൊബൈലിൽ ഒരു മെസേജ് ട്യൂൺ ..
അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ പുറത്തുണ്ടാകും ,
ബാലേട്ടന്റെ മറുപടി മെസേജാണ് . ചെറിയൊരാശ്വാസമായി ..
”അർജുൻ ,കസേര ഇരിക്കാനുള്ളതാണ് ”
,ബാത് റൂം ഡോർ തുറന്നു ഇറങ്ങി വന്ന ആളെ കണ്ടു ഒന്ന് ഞെട്ടി ,ആശുപത്രിയിൽ അരുണിന്റെ അടുത്ത് കണ്ട സർപ്പ സൗന്ദര്യം …ഗായത്രി …………
[തുടരുന്നു ]