അപ്പോഴാണ് അവന്റെ ഫോൺ ബീപ് ചെയ്തത് അവൻ അതുകയ്യിൽ എടുത്തു സൈഡിൽ ഉള്ള ബട്ടൺ കഷ്ട്ടപെട്ടു കണ്ടുപിടിച്ചു അതിൽ നീക്കി പക്ഷെ എത്ര swipe ചെയ്തിട്ടും അത് തുറക്കുന്നില്ല ഇടതുകൈയിൽ ഫോൺ പിടിച്ചു വലതുകൈയിലെ ചൂണ്ടുവിരൽ കൊണ്ടു നീക്കി നോക്കുകയാണ് പക്ഷെ ഫോൺ തുറക്കുന്നില്ല ഇതിനിടയിൽ തല ഉയർത്തി പറഞ്ഞു
അളിയൻ കൊടുവന്നതാ ഗൾഫീന്നു നീതുനോട് കൊറേ പറഞ്ഞതാ എനിക്കിതു വേണ്ടാന്നു പക്ഷെ ഓള് കേൾക്കണ്ടേ ന്റെ പഴയ ഫോന്നും വാങ്ങിവച്ചു ഇത് തന്നു ഇതിപ്പോ ഇങ്ങനേം ആയി
കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ അത് തുറന്നു എന്തോ മെസ്സേജ് ആണെന്ന് തോന്നുന്നു ആള് കഷ്ടപ്പെട്ട് നോക്കുകയാണ്
ഇതൊന്നു വായിച്ചേ ഫോൺ തനിക്കു നേരെ നീട്ടി ഇംഗ്ലീഷ് ആണ്
അവൾ ഒന്നുമടിച്ചെങ്കിലും പതുക്കെ ആ ഫോൺ വാങ്ങി മെസ്സേജ് കണ്ട അവൾ ഒന്നു ഞെട്ടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാൻസർ സെന്ററിൽ ഒന്നിൽ നിന്നുമാണ് അവൻ അയച്ച റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു അപ്പോയ്ന്റ്മെന്റ് അനുവദിച്ചിട്ടുള്ളതാണ് അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞേകിലും അത് പുറത്തുവരാതെ പിടിച്ചു നിർത്താൻ പറ്റി
അപ്പൊയെക്കും കയ്യിൽ കുറച്ചു പേജുകൾ അടങ്ങിയ എന്തോ കൊണ്ടുവന്നുവച്ചു ആള് തുറന്നപ്പോൾ അത് ഒരാധാരം പോലെ തോന്നിച്ചു പിന്നെ ഒരു ബാങ്ക് ബുക്കും
അമ്മാവൻ എനിക്ക് തന്നതൊക്കെ തന്റെപേരിൽ എഴുതിവെച്ചു പിന്നെ തന്റെ ചികിത്സയ്ക്ക് വച്ച പൈസയും തന്റെപേരിലുള്ള അക്കൗണ്ട് ആക്കി ന്റെ പേരിൽ ഇട്ടിട്ടു കാര്യം ഒന്നൂല്ല നിക്ക് ചെക് ഒപ്പിടാനൊന്നും അറിയൂല്ലല്ലോ അതുപറഞ്ഞപ്പോ സതീഷ് ആണ് അന്റെ പേരിൽ ഇടം എന്ന് പറഞ്ഞത് അതൊക്കെ ഒന്നു വായിനോക്കണം ട്ടോ നിക്ക് നിക്ക് വായിക്കാൻ അറിയതോണ്ട് സതീശനെകൊണ്ട് നോക്കിച്ചു അപ്പൊ ഒക്കെ ഓക്കേ ആണെന്ന ഒന്ന് പറഞ്ഞെ താൻ വേണേൽ ഒന്നൂടെ നോക്കിക്കോ നിക്ക് ഈ പൈസ ഒക്കെ അതികം കണ്ടൂടാ അതുകാരണം അല്ലെ ന്റെ അമ്മേനെ അമ്മാമ ഇറക്കിവിട്ട ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് അത് ന്നെ ചെറുപ്പത്തില് അതോണ്ട് ഇനിക്ക് അത് കാണുന്നത് തന്നെ ദേഷ്യം ആണ് പിന്നെ ഇതൊന്നു വലിയ അസുഖം അല്ലന്നേ സതീശൻ പറഞ്ഞു മ്മളെ സിനിമ നടി ഇല്ലേ മമ്ത ആ കുട്ടിയ്‌ക്കൊക്കെ വന്നെന്നും പറഞ്ഞു ഇപ്പോൾ ഒക്കെ മാറിന്നാ പറഞ്ഞതെ
അവൻ പിന്നെ ഒരു ബോക്സ് എടുത്തുകൊണ്ടുവന്നു അതിൽ തന്റെ മരുന്നുകൾ ആണെന്ന് അവൾക്ക് മനസ്സിലായി അവൻ കയ്യിൽ ഒരു ചീട്ട് ഉണ്ട് അതിൽ എല്ലാം മലയാളത്തിൽ എഴുതിയിട്ടുണ്ട് ഓരോന്ന് കയ്യിൽ