ഒരു ചെറുകഥ [അഹമ്മദ്‌]

Posted by

ഒരു ചെറുകഥ

Oru Cherukadha bY Ahmed

സമയം 12ഒടടക്കുന്നു ആ കൊച്ചുമുറിയിൽ പൂക്കളാൽ അലങ്കരിച്ച കട്ടിലിൽ ഇരിക്കുകയാണ് നവവധു അനിത അവൾ ചിന്തയിലാണ് തന്റെ അഹങ്കാരത്തിനു ദൈവം തന്ന ശിക്ഷ തന്നെയാണ് ഈ ജീവിതം അല്ലാതെ മറ്റൊന്നില്ല തന്റെ ആഗ്രഹങ്ങൾ എല്ലാം കാൻസർ എന്ന ദുരിതതാൽ തകർത്തെറിയപ്പെട്ടിരിക്കുന്നു ഇനി താൻ ഇവിടെ അടിമയാണ് എല്ലാം അവസാനിച്ചു
6മാസം മുൻപായിരുന്നു ആ ദിവസം കോളേജിൽ തലകറങ്ങി വീണപ്പോൾ താൻ അറിഞ്ഞില്ലായിരുന്നു തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് നഗരത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ തന്നെ തന്നെ എത്തിച്ചു അല്ലെകിലും അറിയാട്ടൂർ ശേഖരന്റെ മകളെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആരെങ്കിലും ധൈര്യപ്പെടുമോ അച്ഛന്റ്റെ ഉറ്റസുഹൃത്തായിരുന്നു ഡോക്ടർ രവിമേനോൻ അദ്ദേഹം വിശദമായിത്തന്നെ പരിശോദിച്ചു രക്തം അടക്കം അവിടെ തിരിച്ചറിയുകയായിരുന്നു താൻ രോഗിയാണെന്ന് വലിയ രോഗി പക്ഷെ അന്നു തകർന്നില്ല ഫസ്റ്റ് സ്റ്റേജ് മാത്രമാണ കൃത്യമായ ചികിത്സയിലൂടെ രക്ഷപെടാൻ ഉള്ള സാധ്യത വളരെ വലുതാണ് ശേഖരന്റെ മകൾക്കു ലോകത്തു എവിടെപ്പോയി ചികിത്സ ചെയ്യാനും ഒരു ബുദ്ധിമുട്ടുമില്ല ശേഖരൻ കൂടെപ്പിറപ്പിനെ ചതിച്ചതടടക്കം കോടികളുടെ സമ്പാദ്യം ഉണ്ട് അദ്ദേഹത്തിന്റെ ഇളയമകൾക്കു വേണ്ടി ഒരു കാൻസർ സെന്റർ തന്നെ തുടങ്ങാന്പോലും ശേഖരൻ തയ്യാറാവും
പക്ഷെ മകളുടെ അവസ്ഥ തളർത്തിയത് ശേഖരനെ ആണ് തളർന്നുപോയി ചെറിയ ഒരു സ്ട്രോക്ക് ഒരുവശം തളർന്നുപോയി അച്ഛന്റ്റെ തളർച്ച അസുഖത്തെ ചെറുതായി ബാധിച്ചപ്പോൾ പ്രണയിച്ചവൻ കോളേജ് തന്നെ മാറിപോയപ്പോൾ പതിയെ രോഗം 2nd സ്റ്റേജിലേക്ക് മാറി പതിയെ പതിയെ ആ വലിയ മാളികവീട്ടിലെ ജീവിതം ആറോസരമായിത്തുടങ്ങി ജേഷ്ടന്മാരുടെ ഭാര്യമാരുടെ അവഗണന നാൾക്കുനാൾ കൂടി വന്നപ്പോ മകന്റെ നിർബന്ധത്തിനു വഴങ്ങി മകളുടെ കല്യാണത്തിന് സമ്മതിക്കുമ്പോൾ പയ്യനെയും ജേഷ്ഠൻ കണ്ടെത്തിയിരുന്നു ശേഖരന്റെ പെങ്ങളുടെ മകൻ രവി തന്റെ ഇഷ്ടം ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല പിന്നെ അറിഞ്ഞു തന്റെ ഓഹരി മുഴുവൻ കൊടുത്തു കൂടെ ചികിത്സക്കുള്ള മുഴുവൻ പണവും അക്കൗണ്ടിൽ ഇട്ടുകൊടുത്തു അവനെ വിലക്കെടുത്തു എന്ന് അല്ലെകിലും അവൻ തന്നെ വിവാഹം കഴിക്കും ഇവിടെ ഒരു പട്ടിയെപ്പോലെ പണിയെടുപ്പിക്കും തന്റെ മരണം നോക്കിനിന്നുരസിക്കും അല്ലെകിലും ഈ ശിക്ഷ തനിക്ക് അർഹതപെട്ടതുതന്നെ അത്രയും അപമാനിച്ചിട്ടയുണ്ട് അവനെ

Leave a Reply

Your email address will not be published. Required fields are marked *