ഒരു ചെറുകഥ [അഹമ്മദ്‌]

Posted by

അറപ്പായിരുന്നു തനിക്കവനെ അല്ലെകിലും തനിക്കെപ്പോഴാണ് അവനെ അറപ്പായി തുടങ്ങിയത് അതെ തന്റെ 13ആം വയസ്സുമുതൽ അവന്റെ 12ആം വയസ്സിൽ ആണ് അവന്റെ അച്ഛൻ മരിച്ചത് അന്നുവരെ അവളുടെ സ്കൂഒളിലെ ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ അമ്മായിയുടെ മകൻ എന്തിനും ഏതിനും രവി മതിയായിരുന്നു അവനോടൊപ്പംയിരുന്നു സ്കൂളിലേക്ക് പോക്കും വരവും അമ്മയ്ക്കും അവൻ പ്രിയപ്പെട്ടവൻ ആയിരുന്നു രണ്ടുവയസ്സിനു വെത്യാസം ഉണ്ടായിരുന്നു അവര്തമ്മില് ചെറുപ്പത്തിൽ തന്നെ അളിയന്മാർ പറഞ്ഞുറപ്പിച്ച ബന്ധം ആയിരുന്നു അവരുടേത് അതിനാൽത്തന്നെ അവർ ഒരുമിച്ചു നടക്കുന്നത് എല്ലാരും സന്തോഷത്തോടെ തന്നെ കണ്ടു

പെട്ടെന്നായിരുന്നു രവിയുടെ അച്ഛന്റെ മരണം കൂട്ടുകച്ചവടക്കാർ ആയിരുന്നു തന്റെ അച്ഛനും രവിയുടെ അച്ഛനും രവിയുടെ അച്ഛന്റ്റെ മരണത്തോട് തന്റെ അച്ഛൻ എല്ലാം മറന്നു കൂട്ടുകച്ചവടവും അവന്റെ അച്ഛന്റ്റെ ഓഹരിയും എല്ലാം രവിയുടെയും അനിതയുടെയും കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം അവർക്കല്ലേ എന്ന ശേഖരന്റെ വാക്കുകളിൽ ഒളിച്ചിരുന്ന് ചതി ഏട്ടനെ വിശ്വസിച്ച പെങ്ങൾ അറിഞ്ഞില്ല പതിയെ എല്ലാം ശേഖരന്റെ മാത്രമായി പോകെ പോകെ ശേഖരൻ പെങ്ങളെ മറന്നു കൂടപ്പിറപ്പേന്നുപോലും മറന്നു അവരെ ശേഖരൻ തെരുവിലേക്ക് ഇറക്കി
രണ്ടുമക്കളെ പോറ്റാൻ ആ അമ്മക്ക് വീട്ടുവേലിക്കുപോകേണ്ടിവന്നു ആഭരങ്ങൾ ഉണ്ടായിരുന്നത് വിട്ടു ഒരു കൊച്ചുവീടൊരുക്കി പതിയെ അവിടെ പശുക്കളും വിരുന്നെത്തി രവിയാണ് പാലുകൊടുക്കുന്നതും പശുക്കളെ നോക്കുന്നതും പതുക്കെ ശേഖരന്റെ മനോഭാവം മകളിലും ഉണർന്നു തുടങ്ങി ഒരുകാരണവുമില്ലാതെ അവനെ വെറുത്തുതുടങ്ങി ഒരിക്കൽ തനിക്കു നേരെ നീട്ടിയ മിട്ടായിപോതി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവനെ ചാണകം മനക്കുന്നെന്നുപറഞ്ഞു മുഴുവൻ കുട്ടികളും നോക്കിനിൽക്കെ പരിഹസിച്ചു രസിച്ചു പോകെ പോകെ അവനെ സ്കൂളിൽ കാണുന്നിടത്തൊക്കെ വച്ചു പരിഹസിച്ചു തുടങ്ങിയതോടെ അവനു പഠിപ്പുനിർത്തേണ്ടിവന്നു
പിന്നൊരിക്കൽ അവനെ കാണുന്നത് തന്റെ വീട്ടിൽ തന്റെ അച്ഛനും ജേഷ്ഠൻമാറും ചേർന്നു തലങ്ങും വിലങ്ങും തള്ളുന്നതാണ് കാര്യം മനസ്സിലായില്ലെങ്കിലും അവനെത്തല്ലൂന്നത് അവളുടെ ഉള്ളിലും ഒരൽപ്പം സന്തോഷം ഉണ്ടാക്കി അവൾ കൺകുളിർക്കെ അതുനോക്കി നിന്നു കുറച്ചു കഴിഞ്ഞു വേലക്കാരി പറയുന്നതുകേട്ടു
ആ കുട്ടി പെങ്ങളുടെ കല്യാണത്തിന് എന്തെങ്കിലും സഹായിക്കാൻ പറ്റുമോ എന്നുചോതിച്ചതിനാ മോളെ ആ പാവത്തിനെ ഇങ്ങനെ തല്ലിയത്

Leave a Reply

Your email address will not be published. Required fields are marked *