വില്ലൻ [വില്ലൻ]

Posted by

അവൾക്ക് അവളുടെ അമ്മ ലക്ഷ്മിയും അനിയൻ ഷാഹിദും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ… അമ്മ ലക്ഷ്മി… അതെ നാട് ഇളക്കിമറിച്ച ഒരു കല്യാണം ആയിരുന്നു ലക്ഷ്മിയുടെയും അബ്‌ദുവിന്റേതും… അത് കൊണ്ട് തന്നെ അവർക്ക് വേറെ കുടുംബക്കാർ ആരും ഇല്ലായിരുന്നു…എല്ലാവരും അവരെ ഒഴിവാക്കിയിരുന്നു…ജീവിച്ചകാലത് അബ്ദു എല്ലാവര്ക്കും ഒരു പരോപകാരി ആയിരുന്നതുകൊണ്ട് അബ്ദു മരിച്ചതിന്ശേഷം നാട്ടുകാർ അവരെ നല്ലവണ്ണം സഹായിച്ചുപോന്നു…
നമ്മുടെ ഷാഹി ആള് കാന്താരി ആണെങ്കിലും പഠിക്കാൻ അവൾ മിടുക്കി ആയിരുന്നു..10 ഇലും പ്ലസ് ടുവിലും അവൾ ഫുൾ എ പ്ലസ്സിൽ തന്നെ പാസ്സായി…എൻട്രൻസ് എഴുതി അവൾ മേറിറ്റിൽ ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കരസ്ഥമാക്കി… എന്നാൽ അവളെ തുടർന്ന് പഠിപ്പിക്കാൻ പാവം ലക്ഷ്മിക്ക് ആവതില്ലായിരുന്നു…ഇത് കണ്ട നാട്ടുകാർ ഒരു സമിതി രൂപീകരിച്ച് അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു…അവിടേക്കാണ് അവളുടെ ഈ യാത്ര…
ഷാഹി തന്റെ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ചു…അവൾക്ക് ഒരു ആശ്വാസം തോന്നി… ആ സ്വപ്നം അവളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു…കോളേജ് തുടങ്ങാൻ ഇനി 2 ദിവസം കൂടി ഉണ്ട്… കോളേജിൽ അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ ഹോസ്റ്റൽ റൂം ശെരിയായിട്ടില്ലാർന്നു… അടുത്തതവണ വരുമ്പോ റൂം കിട്ടിയിരിക്കും എന്ന് ഹോസ്റ്റൽ വാർഡൻ സൂസൻ ഉറപ്പ് തന്നിരുന്നു…
ബസ് ബാംഗ്ലൂരിലേക്ക് എത്താനായിരുന്നു…അവൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരുന്നു… ആദ്യമായിട്ടാണ് ഷാഹി തന്റെ അമ്മയെ വിട്ട് ഇത്രയും ദൂരം പോയി നിക്കുന്നെ…അതിന്റെ എല്ലാ സങ്കടവും ലക്ഷ്മിയമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു…എന്നാൽ തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി അത് സഹിക്കാൻ ലക്ഷ്മി തയ്യാറായിരുന്നു…അത് കൊണ്ടുതന്നെ പലതവണ തികട്ടിവന്ന കരച്ചിൽ ലക്ഷ്മി ആരും കാണാതെ കടിച്ചമർത്തി…എന്നാൽ പോകാൻ നേരം കെട്ടിപ്പിടിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ടുമൂന്ന് തുള്ളി അറിയാതെ പുറത്തേക്ക് ചാടി ഷാഹിയുടെ തോൾ നനഞ്ഞു…അത് ഷാഹിക്ക് മനസ്സിലായെങ്കിലും അവൾ അത് അറിഞ്ഞഭാവം കാണിച്ചില്ല…കാരണം അത് കാണിച്ചാൽ അവളുടെ ലക്ഷ്മിക്കുട്ടിയുടെ കരയുന്ന മുഖം അവൾക്ക് കാണേണ്ടിവരും… അവൾ അത്രമേൽ തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ടായിരുന്നു…അവളുടെ ഉപ്പ മരിച്ചപ്പോൾ അവൾ അവളുടെ ഉപ്പാക്ക് കൊടുത്ത വാക്കാണ്…ഷാഹി കാരണം ഒരിക്കലും അബ്ദുവിന്റെ ലക്ഷ്മി കരയാൻ ഇടവരില്ല എന്ന്…
ബസ് അങ്ങനെ ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചു…

Leave a Reply

Your email address will not be published. Required fields are marked *