വില്ലൻ [വില്ലൻ]

Posted by

ചെടികളും പൂക്കളുമൊക്കെ വാടി… പറന്നു നടന്നിരുന്ന കിളികളൊക്കെ ചത്തുമലച്ച് നിലത്തു വീഴുന്നു… ആകെപ്പാടെ ഒരു ഭയാനകമായ അന്തരീക്ഷം… ഷഹന പേടിച്ചു വിറച്ചു…അത് ഒഴുകി അവളുടെ ജനാലയുടെ അടുത്ത് എത്തി…അവൾക്ക് ഒരു അക്ഷരം പോലും ഉരിയാടാൻ സാധിച്ചില്ല…ദാഹം കാരണം അവളുടെ തൊണ്ട വരണ്ടു…ജനാലായിന്മേലുള്ള ഗ്ലാസിൽ വിള്ളലുകൾ പൊട്ടിപ്പടർന്നു… ആ രൂപം അവളെ തന്നെ നോക്കുന്നപോലെ തോന്നി അവൾക്ക്… ആ ഭയാനകമായ രൂപം സംസാരിച്ചു തുടങ്ങി…

“നീ എന്തൊക്കെ ആഗ്രഹങ്ങളും പേറി ആണോ ഈ യാത്ര ആരംഭിച്ചത്…അതൊന്നും ഒരിക്കലും നിറവേറില്ല…നിന്റെ ലക്ഷ്യങ്ങളിലേക്കല്ല നിന്റെ യാത്ര…അവന്റെ അടുത്തേക്കാണ്… ചെകുത്താന്റെ അടുത്തേക്ക്…നീ അവനെയാണ് തേടി പോകുന്നത്…നിന്റെ ജീവിതം ധന്യമാക്കാൻ അവൻ മാലാഖയല്ല…ചെകുത്താന്റെ സന്തതിയാണ്…മരണമാണ് നിന്നെ കാത്തിരിക്കുന്നത്…എത്രയൊക്കെ കരഞ്ഞാലും ദൈവത്തോട് പ്രാർത്ഥിച്ചാലും ഈ വിധിയിൽ നിന്ന് നിനക്ക് രക്ഷപെടാൻ സാധിക്കില്ല…ജീവൻ വേണമെങ്കിൽ തിരിച്ചുപോ…”

പെട്ടെന്ന് ഷഹന കണ്ണുതുറന്നു… അവൾ സ്വപ്നത്തിൽ കണ്ട ആ രൂപം അവിടെ ഇല്ലായിരുന്നു… അവൾ ആകെ പേടിച്ച് വിയർത്തു…
“എന്താ പടച്ചോനേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം” അവൾ സ്വയം ഉള്ളിൽ ചോദിച്ചു.. അതിന് ഉത്തരമെന്നവണ്ണം ഒരു കാക്ക അവളുടെ അടുത്തൂടെ കരഞ്ഞുപറന്നുപോയി…എന്നാൽ അത് തനിക്ക് ഉള്ള ഉത്തരം ആണെന്ന് മനസ്സിലാക്കാൻ ആ പൊട്ടിപെണ്ണിന് സാധിച്ചില്ല…ബസ് അപ്പോഴും അതിന്റെ ലക്ഷ്യത്തെ തേടി പൊയ്‌ക്കൊണ്ടിരുന്നു…
ഷഹന…എല്ലാരും ഷാഹി എന്ന് വിളിക്കുന്ന ഒരു പാവം സുന്ദരി കാന്താരി…ചെറുപ്പത്തിൽ വളരെ കുസൃതിയും കുറുമ്പും കാട്ടി നടന്നിരുന്ന അവൾക്ക് അവളുടെ 16 ആം വയസ്സിനുശേഷം ആ സ്വഭാവം ഉപേക്ഷിക്കേണ്ടിവന്നു… അതിന് കാരണം അവളുടെ ഉപ്പയായ അബ്ദുവിന്റെ മരണം ആയിരുന്നു…ഒരു കാർ ആക്സിഡന്റ് ആയിരുന്നു…അബ്ദു ഓടിച്ചിരുന്ന കാറിനെ ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…നിഗൂഢത അവിടെയും തളംകെട്ടിനിന്നിരുന്നു… എന്നാൽ എല്ലാവര്ക്കും അത് ഒരു സ്വാഭാവിക ആക്സിഡന്റ് ആയിരുന്നു… അതിനുശേഷം ഷെഹനയ്ക്ക് പഴയ ഷാഹി ആകാൻ സാധിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *