വൈറ്റ് ഗോൾഡ് അതികം വീതിയില്ലാത്ത സൈഡും അതിൽ പാമ്പുകൾ പിണഞ്ഞത് പോലെ ഉള്ള ഡിസൈനും അവളുടെ വിരലുകളെ കൂടുതൽ മനോഹരം ആകുമെന്ന് എനിക്കറിയാമായിരുന്നു. ചാച്ചി ഇതെന്താ കഥ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ പോയി ബില്ല് പേ ചെയ്തു. ഏകദേശം ഒരു പവന് അടുത്തുണ്ട്…. പുറത്തിറങ്ങിയ പാടെ ചാച്ചി ചോദിച്ചു
നിനക്കെവിടുന്ന ഇത്രയും പൈസ.?
അച്ഛൻ അയച്ചതിൽ നിന്ന് ബാക്കി ഉള്ളതാ……
അല്ല നീ എന്തിനാ ഇത്രയും വില ഉള്ളതൊക്കെ വാങ്ങിയത്?
അച്ഛനില്ലാത്ത കുട്ടിയല്ലേ ചാച്ചീ…….. അവൾക്ക് സന്തോഷം ആവട്ടെ …..
അല്ലാതെ മറ്റൊന്നും കൊണ്ട് അല്ലാലോ?
അതെന്താ അങ്ങനെ ചോദിച്ചത്?
ഒന്നുമില്ലേയ്………. നടക്കട്ടെ …നീ വണ്ടി എടുക്ക്….
ഞാൻ ചാച്ചിയെ വീട്ടിൽ വിട്ട് പുറത്തേക്ക് പോയി….. രാത്രി 9 മണി ആയപ്പോഴേക്കും ഞാൻ വീട്ടിൽ കയറി. നല്ല ബിരിയാണിയുടെ മണം……. അനു ജയിച്ചതിൻറെ സ്പെഷ്യൽ ആണ് …….
ഞാനും ഋഷിയും ഒക്കെ ഫുൾ മാർക്ക് വാങ്ങി തന്നെയാ പാസ്സ് ആയത്…. ഞങ്ങൾക്ക് ആരും ബിരിയാണി ഒന്നും വെച്ചു തന്നിട്ടില്ല……. .
അടുത്ത ആഴ്ച്ച നിന്റെ റിസൾട്ട് വരും അല്ലോ, അപ്പൊ വെക്കാം നമുക്ക് ബിരിയാണി.
ഭക്ഷണം ഒക്കെ വിളമ്പി ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. കുറേ കാലങ്ങൾക്കു ശേഷമാണു എല്ലാരും ഒരുമിച്ചിരുന്നു കഴിക്കുന്നതും ഇങ്ങനെ തമാശ ഒക്കെ പറയുന്നതും. കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഹാളിൽ മിണ്ടിയും പറഞ്ഞും ഇരുന്നു . ചാച്ചി എഴുനേറ്റ് പോയി ഞാനും വാങ്ങിയ മോതിരവുമായി വന്നു…..
അനൂ….. മോള് ആ വിരൽ ഇങ്ങു കാണിച്ചേ…
അനു വിരൽ നീട്ടി കൊടുത്തു…. ചാച്ചി ആ മോതിരം അവൾക്ക് ഇട്ടു കൊടുത്തു. അവൾ താങ്ക്സ് വല്യമ്മേ എന്ന്പറഞ്ഞു ചാച്ചിയെ കെട്ടിപ്പിടിച്ചു.
എന്തിനാ ചേച്ചി ഇതൊക്കെ?
അതിനു ഇത് ഞാൻ വാങ്ങിയത് ആണെന്ന് ആരാ പറഞ്ഞത്? ഇത് ഇവന്റെ ഗിഫ്റ്റ് ആണ്…..
അനുവിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ആരും കാണാതെ അവൾ അത് തുടച്ചു കളഞ്ഞു. ഒരേ ഒരു നോട്ടം അവൾ എന്നെ നോക്കി. സ്നേഹമാണോ? പ്രേമമാണോ? എന്നൊന്നും എനിക്കറിയില്ല… aആ ഒരു നോട്ടം മാത്രം മതിയായിരുന്നു എനിക്ക് എന്റെ അടി വയറ്റിൽ കുളിരു കോരാൻ……