ചാച്ചീ….. അനുനേം കൂട്ടി ഇങ്ങു വന്നേ……
ഞാൻ കണ്ണിറുക്കികൊണ്ട് ആന്റിമാരോടായി പറഞ്ഞു ഞാൻ തമാശ ആക്കിയതാ…. അവൾക്ക് ഫുൾ മാർക്ക് ഉണ്ട്….. മീര ആന്റി എണീറ്റു തോളിൽ നുള്ളിക്കൊണ്ട് പറഞ്ഞു തമാശ ഇപ്പൊ കാര്യം ആയെന്നെ. കഴുത…. .
മീര ആന്റി പോയി അനൂനെ കൂട്ടികൊണ്ട് വന്നു…. ഞങ്ങൾ കളിയാക്കി ചിരിച്ചു…. അനുവിന്റെ മുഖം കണ്ടപ്പോൾ അവളോടുള്ള എന്റെ ഇഷ്ടം പതിന്മടങ്ങായി. കരഞ്ഞു കലങ്ങിയ കണ്ണുകളും ചെറു പുഞ്ചിരി വിടരുന്ന ചുണ്ടുകളും ചുവന്ന കവിളും എന്നെ പിടിച്ചുലച്ചു . ദൈവമേ ഇവൾ എന്ത് സുന്ദരിയാണ്. ഇവളെ എനിക്ക് തന്നെ വേണം. ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴേക്ക് ചാച്ചിയുടെ കൈ എന്റെ പുറത്ത് വീണിരുന്നു…….
ഇനി മേലാൽ ഇമ്മാതിരി തമാശ പറയരുത്…… അവന്റെ കോപ്പിലെ തമാശ…..
ഞാൻ കേക്ക് എടുത്ത് ടേബിളിൽ വെച്ചു. അനു അത് കട്ട് ചെയ്തു ആദ്യം വന്ദന ആന്റിക്കും പിന്നെ എന്റെ വായിലും വെച്ചു തന്നു. അപ്പോഴും അവൾ എന്നെ നോക്കുണ്ടായിരുന്നില്ല. അവൾ താഴേക്ക് തന്നെ നോക്കി നിന്നു….. അന്ന് വൈകിട്ട് ആഘോഷം ആയിരുന്നു വീട്ടിൽ. ചാച്ചി എന്നോട് ടൗണിൽ പോണം എന്ന് പറഞ്ഞു.. വൈകിട്ട് ഒരു 6 മണി ആയപ്പോഴേക്കും ഞാൻ ചാച്ചിയെയും കൂട്ടി ടൗണിൽ പോയി. നിന്റെ കൂട്ടുകാരന്റെ ലേഡീസ് ഷോപ്പ് ഇല്ലേ അവിടേക്ക് പോട്ടെ. അനുവിന് ഒരു ഡ്രസ്സ് എടുക്കാം. ഞാൻ വണ്ടി നേരെ ഷോപ്പിനു മുന്നിൽ പാർക്ക് ചെയ്തു…….. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ചാച്ചി ഒന്ന് സെലക്ട് ചെയ്തു. ഒരു മുന്തിരി കളർ ചുരിദാർ…..
ഇതെങ്ങനെ ഉണ്ടെടാ? ഇതവൾക്ക് ചേരില്ലേ???
അവളുടെ ആ മേനിയിൽ ഏതു കളറും ഏതു ടൈപ് ഡ്രെസ്സും ചേരും. അവൾക്ക് ഏറ്റവും ഇഷ്ടവും ഈ മുന്തിരി കളറിനോടാണ്…… അത് പാക്ക് ചെയ്തു ഞാൻ ചാച്ചിയെയും കൂട്ടി പുറത്തിറങ്ങി …. നീ ഒന്നും വാങ്ങി കൊടുക്കുന്നില്ലേ?????
ഉണ്ട്……..
എന്ത്??
വാ കാണിച്ചു തരാം……
ഞാൻ നേരെ ചാച്ചിയെയും കൂട്ടി മലബാർ ഗോൾഡ് ന്റെ മുന്നിൽ വണ്ടി നിർത്തി……
ഇതെന്താ ഇവിടെ????
ചാച്ചി വാ?……
ഞാൻ ചാച്ചിയെയും കൂട്ടി അകത്തു കയറി. കുറച്ച് നാൾ മുന്നേ ചാച്ചിയുമായി വന്നപ്പോൾ നോട്ടമിട്ടിരുന്ന ഒരു റിംഗ് എടുത്തു……