ലൂക്കോ : – ഓഹ് അപ്പൻ അത്ര വലിയ ഗാന്ധി ഒന്നും അല്ലാലോ, ഇച്ചായൻ അവളെ പോയി ഒന്ന് കണ്ടു കാര്യം പറഞ്ഞു അവളെ ഒന്ന് സെറ്റ് ആക്കി നിർത്ത്.
ജിമ്മി : – ഹ്മ്മ് ഏതായാലും, നാളെ ആവട്ടെ ഞാൻ ഒന്ന് പോയി സംസാരിക്കട്ടെ അവളോട്, നിന്റെ ആഗ്രഹം ആയിപ്പോയില്ലേ? ഇച്ചായന് സാധിച്ചു താരാതെ പറ്റില്ലല്ലോ.
ലൂക്കോ : – (ജിമ്മിയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു) ഇതാണ് എന്റെ ഇച്ചായൻ, ലവ് യു ഇച്ചായ.
ജിമ്മി : – ഉവ്വ് ഉവ്വ് നീ കൂടുതൽ എന്നെ സുഖിപ്പിക്കല്ലേ ലൂക്കോ മോനെ, ഹഹഹ… ഹ്മ്മ്.
ജിമ്മിയും ലൂക്കോയും നന്നായി വെള്ളമടിച്ചു പൂസ് ആയി ഉദ്യാനത്തിൽ തന്നെ കിടന്നു ഉറങ്ങി ആ കൊടും തണുപ്പിൽ, അങ്ങനെ കാലത്ത് ജിമ്മി എഴുന്നേറ്റ് ലൂക്കോയെ വിളിച്ചു അകത്തു കിടത്തി ജിമ്മി കാർ എടുത്തു നേരെ വീട്ടിൽ പോയി കുളിച്ചു ഫ്രഷ് ആയി, പിന്നീട് കാർ എടുത്തു നേരെ ആലീസ് താമസിക്കുന്ന ഗസ്റ്റ് ഹൌസ് ലക്ഷ്യമാക്കി വിട്ടു. ഗസ്റ്റ് ഹൗസ് എത്തിയ ജിമ്മി ഡോർ ബെൽ അടിച്ചു, അല്പം കഴിഞ്ഞു ആലീസ് വന്നു ഡോർ തുറന്നു, ജിമ്മിച്ചനെ കണ്ടു ആലീസ് ചിരിച്ചു കൊണ്ട് ചോദിച്ചു.
ആലീസ് : – ഹലോ, ജിമ്മിച്ചായൻ, കുറേ ദിവസം ആയല്ലോ കണ്ടിട്ട്? എന്താണ് ഈ വഴി ഒക്കെ?
ജിമ്മി : – (അകത്തേക്ക് കയറി) ഞാൻ…. ഞാൻ നിന്നോട് ഒരു അർജന്റ് കാര്യം പറയാൻ വന്നത് ആണ്, നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.
ആലീസ് : – എന്താണ്, എന്തുപറ്റി ജിമ്മിച്ചയാ പറയു.
ജിമ്മി : – ഹ്മ്മ് അത് പിന്നെ, ലൂക്കോ വന്നിരുന്നോ ഇവിടെ?
ആലീസ് : – അതേ, ഇന്നലെ വൈകിട്ട് ഇതിലെ വേട്ടയ്ക്ക് പോവുമ്പോൾ….. കയറിയിരുന്നു. എന്തുപറ്റി?
ജിമ്മി : – ഇനിയെന്ത് പറ്റാൻ?