ലൂക്കോ : – ഹോ ഈ അപ്പന്റെ ഒരു കാര്യം, അമ്മച്ചി അറിഞ്ഞാൽ തീർന്നത് തന്നെ.
ജിമ്മി : – നീ ഇത് ആരോടും പറയേണ്ട കേട്ടോ, പിന്നെ നിന്റെ അമ്മച്ചിമാർ ആദ്യം വെട്ടുന്നത് എന്റെ തല ആയിരിക്കും.
ലൂക്കോ : – ഹേയ് ഇച്ചായൻ പേടിക്കണ്ട, ഞാൻ ആരോട് പറയാൻ?
ജിമ്മിച്ചൻ കാർ ഇഞ്ചിക്കാടൻ എസ്റ്റേറ്റ് ബംഗ്ലാവ് ലക്ഷ്യമാക്കി ഓടിച്ചു, ഒരു മുക്കാൽ മണിക്കൂർ കൊണ്ട് കാർ ഹൈ റേഞ്ചിൽ ഉള്ള എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തി, ജിമ്മിച്ചൻ ലൂക്കോയുടെ ബാഗ് ഒക്കെ എടുത്തു അകത്തേക്ക് വെച്ചു കൊടുത്തിട്ട് പറഞ്ഞു.
ജിമ്മി : – ലൂക്കോ മോനെ ഇച്ചായൻ പോയേച്ചും വരാം, വൈകീട്ട് വരാം ഇങ്ങോട്ട്. നല്ല കശുവണ്ടി വറ്റിയ സാധനം ഇരുപ്പുണ്ട്, സ്പെഷ്യൽ നിനക്ക് മാത്രം മാറ്റി വെച്ചത് ആണ്.
ലൂക്കോ : – ഓഹ് ആയിക്കോട്ടെ, മറക്കാതെ വരണം കുറേ ആയില്ലേ ഒന്ന് കൂടിയിട്ട്?
ജിമ്മി : – നീ പേടിക്കേണ്ട ടാ, ഇച്ചായൻ ഇല്ലേ നിനക്ക്. മക്കള് പോയി ഒന്ന് ഫ്രഷ് ആയി അല്പം റെസ്റ്റ് എടുക്ക് ഇച്ചായൻ അപ്പോയെക്കും വരാം.
ലൂക്കോ : – അല്ല വാറ്റ് മാത്രമേ ഉള്ളോ? ഒന്ന് റിലാക്സ് ആവാൻ ആരും ഇല്ലേ ഇച്ചായ?
ജിമ്മി : – പള്ളി പെരുന്നാൾ ആയതു കൊണ്ട് തോട്ടത്തിലെ പെണ്ണുങ്ങളൊക്കെ ലീവാണെടാ ഉവ്വേ, നീ തത്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ഇച്ചായൻ വേറെ വല്ല വകുപ്പും ഉണ്ടോന്ന് നോക്കിയിട്ട് നിന്നോട് പറയാം.
ലൂക്കോ : – ഓഹ് ശരി ശരി എന്നാൽ അങ്ങനെ ആവട്ടെ, ഇച്ചായൻ ചെല്ല്.
ജിമ്മി അവിടുന്ന് പോയി, ജോണിയുടെ അപ്പൻ പത്രോസ് ഇഞ്ചിക്കാടന് പണ്ട് മലവെള്ളപാച്ചിലിൽ നിന്ന് കിട്ടിയത് ആണ് ഈ ജിമ്മിച്ചനെ, അന്ന് മുതൽ ഇന്ന് വരെ ജിമ്മിച്ചൻ ഇഞ്ചിക്കാട്ടെ എല്ലാ കാര്യങ്ങളും നോക്കി ഒപ്പം ഉണ്ട്‍, ഇഞ്ചിക്കാടൻമാർക്ക് വേണ്ടി എന്ത് താന്തോന്നിത്തരത്തിനും വേണമെങ്കിൽ ചാവാനും റെഡി ആണ് ജിമ്മിച്ചൻ, പ്രത്യേകിച്ച് ജോണിക്കും ലൂക്കോയ്ക്കും വേണ്ടി. അങ്ങനെ ലൂക്കോ ഒരു കുളി ഒക്കെ കഴിഞ്ഞു ഒന്ന് മയങ്ങി വൈകീട്ട് തോക്കും ജീപ്പും ആയി ഫോറെസ്റ്റിലേക്ക് പോയി. കശുവണ്ടി ഇട്ട് വാറ്റിയതും കാട്ടു പന്നി റോസ്സ്റ്റും നല്ല കോമ്പിനേഷൻ ആണെന്ന് ലൂക്കോയ്ക്ക് അറിയാം, പോകും വഴി ലൂക്കോ തൊട്ടടുത്തുള്ള പഴയ ഗസ്റ്റ് ഹൗസ് ഒന്ന് സന്ദർശിച്ചു, പുതിയ അമ്മച്ചിയെ ഒന്ന് കാണാൻ.