“രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് “
(മമ്മിയുടെ പേര് രേഖ )
ഞാൻ : മമ്മി എനിക്ക് ഒരു കാര്യം പറയാനുണ്ട്…
മമ്മി : മ്മ് പറ…
ഞാൻ : മമ്മി ഡാഡി വിളിച്ചിരുന്നു. നാട്ടിൽ നല്ല കോളേജിൽ അഡ്മിഷൻ റെഡി ആക്കാം അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.
‘പ്ലേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് മമ്മി ‘
മമ്മി : എന്നിട്ട് നീ എന്തുതീരുമാനിച്ചു…
ഞാൻ : മമ്മി പറയുംപോലെ ചെയ്യാ ന്നുവച്ചു.
മമ്മി : മ്മ്…
ഞാൻ : എന്താ മമ്മി പോവണോ…
മമ്മി : നീ ഇപ്പൊ ചെറുപ്പം ഒന്നും അല്ല, ഒരു തീരുമാനം ഒക്കെ എടുക്കാനുള്ള പ്രായം ആയി. നീ നിന്റെ ഇഷ്ടംപ്പോ ലെ ചേയ്യ് മമ്മി ഒന്നും പറയില്ല.
മമ്മി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോപോലെ
ഞാൻ : മമ്മി അത്….
മമ്മി : എനിക്ക് അറിയാം നിന്റെ അച്ഛന് നിന്നെ കാണാം ആഗ്രഹം ഉണ്ടെന്നും അതുപോലെ നിനക്കും ഉണ്ടെന്നും.
നീ പോവാൻ റെഡി ആയിക്കോ.
ഞാൻ : ഞാൻ പോയാൽ അപ്പൊ മമ്മി?….
മമ്മി : രണ്ടു മാസം കഴിഞ്ഞാൽ ഞാൻ തറവാട്ടിലെക്കു വരും, 4 മാസത്തെ ടാർഗറ്റ് Archive ചെയ്യാത്തതു കൊണ്ട് മിക്കവാറും ഓഫീസിൽ നിന്ന് ഞാൻ പുറത്താവും. പിന്നെ ഇവരുടെ പരിഹാസം കേൾക്കാൻ എനിക്കു വയ്യ.
മമ്മി പ്ലേറ്റ് എടുത്ത് അടുക്കളയിലേക് പോയി പിന്നാലെ ഞാനും…
ഞാൻ : മമ്മി ഞാൻ പോവാം പക്ഷെ അവിടെ ഷൈജ…..
( ഷൈജ മാധവ് അച്ഛന്റെ രണ്ടാമത്തെ വൈഫ് )