ഞാൻ കവിളിൽ ഒരുമ്മയും കൊടുത്ത് അനുവിന്റെ അടുത്തേക്ക് പോയി.
അനൂ എന്തായി നിന്റെ അലോട്മെന്റ്?
മറ്റന്നാൾ ആണ് ചേട്ടാ…… എന്തായാലും ഇവിടെ ഗവണ്മെന്റ് ഗേൾസ് തന്നെ കിട്ടും.
ഹ്മ്മ്…….. അനു നല്ല പോലെ പഠിക്കും. 10 ഇൽ ഫുൾ മാർക്ക് ഉണ്ട് . ആന്റിയുടെ പ്രതീക്ഷയാണ് അവൾ. ഡോക്ടർ ആവണം എന്നാ ആഗ്രഹം.
വേഗം നോക്ക് നമുക്ക് അച്ഛമ്മയെ കാണാൻ പോവാം.
ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ കൊച്ചുങ്ങളെ ലീല ചേച്ചിയുടെ വീട്ടിൽ ആക്കി ഞങ്ങൾ മൂന്നു പേരും ഹോസ്പിറ്റലിലേക്ക് പോയി. ചാച്ചിയും മീര ആന്റിയും ഐസിയു വിന്റെ മുന്നിൽ തന്നെ ഉണ്ട് മീര ആന്റിക്ക് നല്ല ഉറക്ക ക്ഷീണം ഉണ്ട്. ഞാൻ മീര ആന്റിയുടെ അടുത്ത് ചെന്നു പറഞ്ഞു…
ആന്റീ ഉറക്കം ഉണ്ടെങ്കിൽ ഞാൻ വീട്ടിൽ ആക്കിതരാം ഇവിടെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ…..
വേണ്ടെടാ ഡോക്ടർ വരട്ടെ. എന്താ പറയുന്നത് എന്ന് നോക്കാം.
നിങ്ങൾ ഒന്നും കഴിച്ചില്ലല്ലോ വാ നമുക്ക് ക്യാന്റീനിൽ പോവാം. ഞാൻ ചാച്ചിയോടുo മീര ആന്റിയോടും ആയി പറഞ്ഞു.
ഡോക്ടർ വന്നിട്ട് പോവാം. ചാച്ചി ആണ് പറഞ്ഞത്.
ചേച്ചിയും നീയും പോയി കഴിച്ചിട്ട് വാ. ഡോക്ടർ വരാൻ ഇനിയും സമയം ഉണ്ടല്ലോ. പിന്നെ ഞാനും അനുവും ഉണ്ടല്ലോ ഇവിടെ.
ഞാൻ അവരേം കൂട്ടി ക്യാന്റീനിൽ പോയി ഫുഡ് അടിച്ചു വന്നു.
ചേച്ചീ ഡോക്ടർ വന്നിട്ടുണ്ട്. അകത്തു പോയിട്ടുണ്ട്.
ഞങ്ങൾ വെയിറ്റ് ചെയ്തു. സരസ്വതിയുടെ കൂടെ ഉള്ളവർ ഉണ്ടോ? ഒരു നേഴ്സ് വന്നു ചോദിച്ചു.
നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്…
ഞാനും ചാച്ചിയും അകത്തു കയറി……….
അമ്മയുടെ വയറ്റിലെ മുഴ പൊട്ടാൻ ആയിട്ടുണ്ട്. എത്രയും പെട്ടന്ന് അത് എടുത്തില്ലെങ്കിൽ കോംപ്ലികാഷൻ ആവും. സോ ഇന്ന് തന്നെ സർജറി ചെയ്യുന്നതാണ് നല്ലത്. ഷുഗറും നോർമൽ ആണ്.
ഞങ്ങൾ ഓക്കേ പറഞ്ഞു.
85000 രൂപയോളം ചെലവ് വരും. എന്ത് പറയുന്നു?
അത് കുഴപ്പമില്ല ഡോക്ടർ. ഇന്ന് തന്നെ ചെയ്തോളൂ.
ഞങ്ങൾ പുറത്ത് വന്നു. ഞങ്ങളെ കാത്ത് രണ്ട് ആന്റിമാറും നിക്കുന്നുണ്ടായിരുന്നു.
എന്ത് പറഞ്ഞു? മീര ആന്റി ചോദിച്ചു