ഞങ്ങൾ ഡ്രസ്സ് മാറി ആന്റി രണ്ടു മൂന്ന് ചുരിദാർ എടുത്ത് ഒരു കവറിൽ ആക്കി വീടും പൂട്ടി നേരെ വീട്ടിലേക്ക് പോയി… പോകുന്ന വഴിക്ക് ഹോട്ടലിൽ കയറി എല്ലാവർക്കും കഴിക്കാനുള്ള ഫുഡും പാർസൽ വാങ്ങിയിരുന്നു. ഹാളിൽ ലൈറ്റ് ഒക്കെ ഉണ്ട് പക്ഷേ ബെൽ അടിച്ചിട്ട് ഡോർ തുറക്കുന്നില്ല. ഞാൻ ഫോൺ വിളിച്ചപ്പോൾ തന്നെ അഭി വന്ന് വാതിൽ തുറന്ന് തന്നു. എല്ലാവരും ടീവി യിൽ മുഴുകി ഇരിക്കുകയാണ്……
അനു എവിടെ അഭീ…. ആന്റി ചോദിച്ചു
ചേച്ചി കിടക്കുകയാ……..
ദൈവമേ ഇനി അവൾ എങ്ങാനും ആന്റിയോട് പറയുമോ?????
ഇല്ലായിരിക്കും….
എന്താ അനൂ കിടക്കുന്നത്? സുഖമില്ലേ ?
ഒന്നൂല്ല അമ്മേ, ഞാൻ വെറുതേ കിടന്നതാ..
വാ വന്ന് ഭക്ഷണം കഴിക്ക്….
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു..
ആന്റീ ഇന്ന് രാത്രി എന്റെ കൂടെ കിടക്കാമോ????
നീ ഒന്ന് പോയേ….. ഒരു ഇല വീണാൽ അനു ഉറക്ക് ഞെട്ടും. അപ്പോഴാ നിന്റെ കൂടെ കിടക്കുന്നത്.
ഞാൻ ഹാളിലേക്ക് പോയി ടീവി യുടെ മുന്നിൽ കിടന്നു….. ഗൗരി വന്ന് എന്റെ കൈയിൽ കിടന്നു……
ഗൗരീ നിനക്ക് അമ്മയുടെ അടുത്ത് പോണ്ടേ????
വേണ്ട….. അമ്മ അടിക്കും…..
അപ്പോഴാണ് എനിക്ക് മനസ്സിലായത് മീര ആന്റിയുടെ സ്വഭാവം കുട്ടികളിൽ എത്രത്തോളം പേടി ഉണ്ടാക്കിയിട്ടുണ്ടെന്ന്.
എന്നാൽ മോള് പോയി ആന്റിയുടെ കൂടെ കിടന്നോ……
ഇല്ല ഞാൻ ഇന്ന് ചേട്ടന്റെ കൂടെയാ കിടക്കുന്നെ…..
അപ്പോഴേക്കും ആന്റി വന്നു. ഗൗരീ വാ കിടക്കാം…
ഇല്ല… ഞാൻ ഇന്ന് ചേട്ടന്റെ കൂടെയാ കിടക്കുന്നത്…
വേണ്ടേ …….
അത് സാരല്ല ആന്റീ അവൾ എന്റെ അടുത്ത് കിടന്നോട്ടെ?
അവൾ രാത്രി മൂത്രം ഒഴിക്കും…
ഞാൻ ഒഴിക്കൂല…. അനു ചേച്ചിയാ മൂത്രം ഒഴിക്കാര്…..
ന്നാ നീ അവളെ നിന്റെ അടുത്ത് കിടത്തിക്കോ… ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ വന്ന് എടുത്തോളാം….