ആന്റീ ബാക്കി പറ………..
പറയാമെടാ ചെക്കാ. കിടന്നു തുള്ളല്ലേ……
നിനക്ക് ഓർമയില്ലേ അന്ന് നിങ്ങൾ അമ്മയെയും കൊണ്ട് എറണാകുളം അമൃതയിൽ പോയത്……
ഹാ…. ലൈസൻസ് കിട്ടി എന്റെ കണ്ണി ലോങ്ങ് ട്രിപ്പ്….
അതെന്നെ…………….. അന്നാണ് ഇത് നടന്നത് …..
തുടക്കം മുതലേ പറ ആന്റീ…….
നിനക്ക് ഓർമ ഉണ്ടോന്ന് അറിയില്ല അവളുടെ കല്യാണം……. ഭയങ്കര ബഹളം ഒക്കെ ആയിട്ടാണ് അത് അവൾ നടത്തി എടുത്തത്……. 8 വർഷത്തെ പ്രണയത്തിന്റെ ഫലം അവൾ അടികൂടിയും പട്ടിണി കിടന്നുമാണ് നേടിയെടുത്തതു. തല്ലു കൊള്ളാത്ത ഒരു ദിവസം പോലും അവൾക് ഇല്ലായിരുന്നു. ഏട്ടൻ തല്ലുന്നതു കണ്ട് ഞാൻ പോലും കരഞ്ഞ ദിവസം ഉണ്ട്………… ഗൗരിയെ പ്രസവിക്കുന്നത് വരെ ഉള്ള സ്വഭാവം അല്ലായിരുന്നു അതിനു ശേഷം…. എല്ലാരോടും ഭയങ്കര ദേഷ്യം, മുൻശുണ്ഠി ദേഷ്യം എല്ലാം കൂടെ അവളെ എല്ലാരും വെറുക്കുന്ന സ്വഭാവം ആയി മാറിയിരുന്നു. എന്നോട് എപ്പോഴും വഴക്കാണ്. ഞാൻ എന്ത് ചെയ്താലും എന്നെ കൊള്ളേ ചാടികടിക്കും. ഗൗതമിനേയും ഗൗരിയേയും ചെറിയ കാര്യത്തിന് വരെ പൊതിരെ തല്ലും… നിനക്ക് ഓർമയില്ലേ കുറച്ച് മുന്നേ അനുവിന്റെ തല പൊട്ടിയത്… .
ഹാ…. … രാത്രി ഹോസ്പിറ്റലിൽ കൊണ്ട് പോയതല്ലേ……
അതെന്നെ….. സീരിയൽ മാറ്റി എന്നും പറഞ്ഞ് ഗ്ലാസ് എടുത്ത് എറിഞ്ഞതാണ് അവൾ. അത് ഞാൻ ചോദിച്ചതിന് എന്റമ്മോ എന്തൊക്കെ പുകിലാണ് അവൾ ഉണ്ടാക്കിയത്. ദേഷ്യത്തിൽ അവൾ തല ഇട്ട് മതിലിൽ ഇടിച്ചു. ടീവി റിമോട്ട് എറിഞ്ഞു പൊളിച്ചു ശരിക്കും ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. പക്ഷേ രാവിലെ വന്നു എന്നോട് സോറി പറഞ്ഞു കുറേ കരഞ്ഞു…. എന്തെങ്കിലു ഡിപ്രഷൻ ആയിരിക്കും എന്ന് കരുതി ആദ്യം ഒന്നും ഞാനും കാര്യം ആക്കിയില്ല. പിന്നെ ഞാനും അവളോട് അതികം തമാശക്കൊന്നും നിക്കാറില്ലായിരുന്നു. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു…. .