അതുവരെ കണ്ട മീര ആയിരുന്നില്ല അവൾ എല്ലാം നഷ്ടപ്പെട്ട നിസ്സഹായതാവസ്ഥയിലുള്ള മീരയെ ആയിരുന്നു അവളിൽ ഞാൻ കണ്ടത്… കുറേ നേരം കരഞ്ഞു. കരഞ്ഞു തളർന്ന അവൾ ആകെ കുഴഞ്ഞു പോയി. ഞാൻ അവളെ ബെഡിൽ തന്നെ കിടത്തി വെള്ളം കൊണ്ട് കൊടുത്തു………..
പറ മോളെ………… എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം? നീ എന്തിനാ എല്ലാവരോടും ഇങ്ങനെ ദേഷ്യപ്പെടുന്നത്?
അവൾക്ക് വീണ്ടും കരച്ചിൽ വന്നു….. അവൾ എന്റെ തോളിലേക്ക് വീണു……….
ചേച്ചിക്ക് അറിയാമല്ലോ ഞാൻ രാജേഷേട്ടനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്. അദ്ദേഹത്തിനും തിരിച്ചു അങ്ങനെത്തന്നെയാ…….
പിന്നെന്താടീ പ്രശ്നം?
എട്ടാം ക്ലാസ്സുമുതൽ സ്നേഹിക്കുന്നതാണ് ഞാൻ രാജേഷേട്ടനെ (അങ്കിൾ ആന്റിയുടെ 3 വർഷം സീനിയർ ആയിരുന്നു ).ഒൻപത് വർഷം ഞങ്ങൾ സ്നേഹിച്ചു. ചേച്ചിയും കണ്ടതല്ലേ ഞാൻ എന്തൊക്കെ സഹിച്ചു എന്ന്. തല്ലും വഴക്കും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്താലും എന്തിനു ചേച്ചി വരെ എന്നെ തല്ലിയിട്ടില്ലേ?
അതിനിപ്പോ ഇവിടെ എന്താ സംഭവിച്ചത് നീ തന്നെ പറയുന്നു രാജേഷിനു നിന്നെ ജീവനാണെന്ന്……..
അതെ ചേച്ചീ………. ഞാൻ എന്ത് കൊണ്ടാണെന്നറിയുമോ രാജേഷേട്ടനെ സ്നേഹിച്ചത് ? അന്ന് ഞങ്ങളുടെ സ്കൂളിൽ തന്നെ ഏറ്റവും നല്ല സ്വഭാവം ഏട്ടന്റെതാണ്….. സ്‌നേഹിക്കുമ്പോൾ ഒരിക്കലും എന്നോട് അനാവശ്യ രീതിയിൽ പെരുമാറുകയോ എന്തിനു മോശമായി സംസാരിക്കുക പോലും ഇല്ലായിരുന്നു. ഇതൊക്കെയായിരുന്നു രാജേഷേട്ടനിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്………. പക്ഷേ…. .
പക്ഷേ….? അവൾ കരയാൻ തുടങ്ങി……
പറ മീരേ പിന്നെന്ത് പറ്റി………
ദാമ്പത്യം എന്നത് വെറും വാക്കുകൾ കൊണ്ടുള്ള സ്നേഹമാണോ ചേച്ചീ? ചേട്ടൻ മരിച്ചിട്ട് ഇത്ര വർഷം ആയിട്ടും ചേച്ചിയെന്താ വേറെ കല്യാണം കഴിക്കാത്തത്? ചേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ…..
ഒരു ഭർത്താവ് അല്ലെങ്കിൽ ഒരു അച്ഛൻ എന്ന നിലയ്ക്ക് ഏട്ടൻ ഒക്കെയാണ്. പക്ഷേ ഒരു പുരുഷൻ എന്ന നിലയിൽ ബെഡ്‌റൂമിൽ അദ്ദേഹം വെറും വട്ടപ്പൂജ്യം ആണ്…..
നീ എന്താടീ ഈ പറഞ്ഞു വരുന്നത്.