ഒരേ തൂവൽ പക്ഷികൾ 2 [രേഖ]

Posted by

സമയം കുറച്ചായതിനാൽ വീടിനവിടേക്ക്‌ കൊണ്ടുവിടുമോ എന്ന് ചോദിച്ചപ്പോൾ വിടാം എന്ന് പറഞ്ഞു . ഞാൻ അവിടെ വീടിനവിടെ എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്ക് വന്നു … ഞാൻ ജെറിയോടു പറഞ്ഞു വീട്ടിലേക്ക് വണ്ടി കയറ്റിക്കോളൂ എന്ന്

ജെറി : അവിടെ എല്ലാവരും ഉണ്ടാകില്ലേ … ഞാൻ ആരാണെന്നു ചോദിച്ചാൽ

അത് ഞാൻ മാനേജ് ചെയ്തുകൊള്ളാം അതിനനുസരിച്ചു നിന്നാൽമതി

ജെറി :ഓക്കേ

ഞങ്ങൾ എത്തിയതും അമ്മയാണ് പുറത്തു നിന്നത് , ഞങ്ങളുടെ വീടാണെക്കിൽ പണ്ടത്തെ തട്ടുള്ള ഒരു വീടും അതിനാൽ ആ വീടിനെ മാറ്റി പുതിയത് വെക്കാം എന്ന് പറയുമ്പോൾ എന്നും എതിർക്കുന്നത് അമ്മയാണ് . അതുകൊണ്ടു അമ്മക്ക് ആ വീടിനോടുള്ള അറ്റാച്മെൻറ് എനിക്ക് നന്നായി അറിയാം …

ഞാൻ കാറിൽനിന്നും ഇറങ്ങിയപ്പോൾ ‘അമ്മ നോക്കി നില്കുന്നത് ഞാൻ കണ്ടു
‘അമ്മ ഇത് എൻ്റെ ഒപ്പം പഠിച്ചിരുന്ന സീനിയർ ചേട്ടനാണ് , ജെറി ജിൻസിയുടെ എൻഗേജ്മെന്റിനു ഇവിടെനിന്നും ആരും വരാത്തതിനാൽ ഞാൻ രക്ഷപെട്ടു ,പുള്ളിക്കാരൻ പഴയ വീടുകളുടെ പഠനവുമായി നടക്കുന്ന ഒരു എൻജിനിയറാണ് നമ്മുടെ വീടിനെകുറിച്ചു പറഞ്ഞപ്പോൾ ഒന്ന് കാണണം എന്ന് പറഞ്ഞു വന്നതാണ് …

ജെറി : ഇത്രയും നല്ലൊരു വീട് ഉണ്ടായിട്ട് അതിനെ പുച്ഛിച്ചാണോ നീ സംസാരിക്കുന്നതു

അതുകേട്ടപ്പോഴേക്കും ‘അമ്മ ഉഷാറായി …

അങ്ങിനെ പറഞ്ഞു കൊടുക്കുമോനെ ഈ പെണ്ണിന് അതിൻ്റെ വിലയറിയില്ല ,ഇവൾക്ക് വലിയ ബിൽഡിംഗ് തന്നെ വേണം

ജെറി : എന്ത് ബിൽഡിംഗ് ആയാലും നമ്മുടെ മലയാളി തനിമ ഇങ്ങനത്തെ വീടിനല്ലേ ഉള്ളു
അത് തന്നെ …മോന് നീ വീട് മുഴുവൻ ഒന്ന് കാണിച്ചു കൊടുക്കുമ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം…

Leave a Reply

Your email address will not be published. Required fields are marked *