ഈ പെണ്ണിന്റെയൊരു കാര്യം……..
വേറെ പണിയില്ലാതെ.മുക്കാൽ ചക്രത്തിന് വകയില്ലാത്ത എന്നെ ജീവിതത്തിലേക്ക് കൂട്ടിയിട്ട് ഓരോന്ന് പറയുന്നു.ഞാനല്ലെങ്കിൽ മറ്റൊരാൾ ആ ജീവിതത്തില് വന്നേനെ.ഇതിപ്പൊ
എല്ലാരും അറിഞ്ഞുവരുമ്പോൾ എന്ത് നടക്കുന്ന് ഒരു പിടിയുമില്ല.
എന്താ,എന്റെ ശംഭുസ് എന്നെ കളിയാക്കുവാ….?
അങ്ങനെ തോന്നിയോ?ഞാൻ ഒരു ഭാവികാര്യം പറഞ്ഞതാ.ചിന്തിച്ചു നോക്കിയിട്ടുണ്ടോ അത്.ഇപ്പൊ എന്റെ മനസ്സിൽ അതൊക്കെയാ.
മോനെ കെട്ടിയോനെ,ആണുങ്ങളെ ഒത്തിരി കണ്ടിട്ടുണ്ട്,നിന്നെപ്പോലെ ഒരാളെ……. നെവർ.അല്ലാതെ നിനക്ക് എന്തുണ്ട് എന്നുനോക്കിയല്ല ഞാൻ നിന്നെ സ്നേഹിച്ചതും എന്നെ നിനക്ക് തന്നതും.നീ കാട്ടുന്ന കെയറിങ്,നിന്റെ സ്നേഹം,പെണ്ണിന്റെ മാനിക്കുന്ന നന്മ
അതിന് നൽകുന്ന സംരക്ഷണം……
അതൊക്കെയാ എന്നെ നിന്നിലെക്ക് എത്തിച്ചത്.അല്ലാതെ നിന്റെ പോക്കറ്റിന്റെ കനം ഒരിക്കലും ഞാൻ
ശ്രദ്ധിച്ചിട്ടില്ല.അതെനിക്ക് വിഷയമല്ല.
അങ്ങനെയൊക്കെ നോക്കി വീട്ടുകാര് കൈപിടിച്ചു കൊടുത്തു ഒരിക്കൽ.അവൻ മൂലം മാനവും പോയി.പക്ഷെ നീ എന്റെ മാനത്തിന് വിലയിട്ടവനെ തല്ലിയപ്പൊ
നീ തരുന്ന സുരക്ഷിതത്വം എനിക്ക് വേണമെന്ന് തോന്നി.
ഞാൻ ആരെ എന്ത് ചെയ്തെന്നാ?
മോനെ കുഞ്ഞു കളിക്കല്ലേ.ഒന്നും അറിയാത്ത ഒരാള്.നീയെന്ത് കരുതി
ഞാൻ ഒന്നും അറിയില്ലന്നോ.
ഓർക്കുന്നോ ഓഫീസിൽ നമ്മൾ പോയ ദിവസം.അന്ന് ഞാൻ കരഞ്ഞു
ആരും അറിഞ്ഞില്ല അതിന്റെ കാരണം.അവിടുത്തെ പീയൂൺ ഒഴികെ.എന്നെ വില്ല്യം കയറിപ്പിടിച്ചത്
അങ്ങനെ നിന്റെ ചെവിയിലെത്തി.
രായ്ക്ക് രാമാനം നീയവനെ പോയി തല്ലി.അതും ഗസ്റ്റ് ഹൗസിൽ കയറി.