ഇതാ ചാച്ചീ ബാക്കി….. 7000 ഞാൻ ചാച്ചിയുടെ കൈയിൽ കൊടുത്തു. പതിനായിരം ഉണ്ടായിരുന്നു അക്കൗണ്ടിൽ….
വേണ്ട നിന്റെ കൈയിൽ തന്നെ വെച്ചോ……
വേണ്ട ചാച്ചി വച്ചോ… എന്നോട് ചിലവായി പോവും….
ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ………. ഇവിടെ ഇനിയും പൈസ വേണ്ടി വരില്ലേ…..
ഇല്ലെടാ ഞാൻ ഋഷിയുടെ അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…..
അത് വേണ്ട…… ഞാൻ അച്ഛനോട് പറഞ്ഞോളാം…
അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ബാങ്ക് ഓപ്പൺ ആയാൽ തന്നെ പൈസ അക്കൗണ്ടിൽ കേറും എന്ന് അച്ഛൻ പറഞ്ഞു.ഞാൻ വിളിക്കാം എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു……
എന്ത് പറഞ്ഞു ചാച്ചീ……..
ഇപ്പോ കുഴപ്പം ഇല്ല…. നോർമൽ ആണ്…….
വയറ്റിൽ ഉള്ള ആ മുഴ എടുക്കണം എന്ന് പറഞ്ഞു. സ്കാനിംഗ് ചെയ്യണം എന്നും പറഞ്ഞു. ബാക്കി സീനിയർ ഡോക്ടർ വന്നു നോകീട്ടു പറയും.
എത്ര മണിക്കാണ് ഡോക്ടർ വരാൻ?
11 മണി എന്നാ പറഞ്ഞത്………
എന്നാ നീ മീരയെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ കുട്ടികൾ തനിയെ അല്ലേ ഉള്ളൂ അവിടെ. ചാച്ചി പറഞ്ഞു
വേണ്ട ചേച്ചീ ഞാൻ ഇവിടെ നിന്നോളാം. വന്ദന പോട്ടെ…..
എന്നാ ആന്റി വാ നമുക്ക് പോയിട്ട് വരാം. വെറുതെ എല്ലാവരും ഇവിടെ നിക്കണ്ടല്ലോ?
ഞാൻ ആന്റിയെയും കൂട്ടി വണ്ടിയിലേക്ക് നടന്നു.
ഞാൻ ആന്റിയെ വീട്ടിൽ ഇറക്കാം. എന്നിട്ട് അനുവിനേം പിള്ളേരേം കൂട്ടി വരാം.
ഇപ്പൊ പോവണ്ട അവർ എല്ലാം നല്ല ഉറക്കം ആയിരിക്കും 5.30 ആയതല്ലേ ഉള്ളൂ…
ഞാനും വീട്ടിലേക്ക് പോയി. ആന്റിയുടെ മുഖത്തു ഇന്നലെ നടന്ന സംഭവങ്ങൾ ഒന്നും അറിഞ്ഞതായ ഭാവം ഇല്ല. എനിക്ക് സമാധാനം ആയി.
കുറച്ച് കിടക്കട്ടെ ശരിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. ഞാൻ പറഞ്ഞു.