ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Posted by

വരുന്ന വഴിക്ക് ചേച്ചിയുടെ വീട്ടിലും കയറി.

മ്മ്മ്,പിന്നെ ഇവനേം കൊണ്ടുള്ള ഈ കറക്കം അങ്ങ് നിർത്തിയെര്.ഒന്ന് അത്യാവശ്യം വല്ലിടത്തും പോണേല് ഓട്ടോയൊ വല്ലോം വിളിക്കണം.

അത്‌ പിന്നെ അമ്മക്ക് സ്കൂൾ ഇവിടെ അടുത്തല്ലേ.ഒന്ന് അഡ്ജസ്റ്റ് ചെയ്യ് അമ്മെ.

മോളെ ഗായത്രി,മോക്ക് ഓടിക്കാൻ അറിയാല്ലോ.ഇത്രനാളും ഒറ്റക്കല്ലേ ഓടിച്ചു പോയെ.അങ്ങനെ പോയാൽ മതി.ഇവൻ ഇവിടെ നിൽക്കുന്നത് നിന്നെക്കെ കൊണ്ട് കറങ്ങാൻ അല്ല.

ഇരുത്തിയൊന്ന് നോക്കിയിട്ട് സാവിത്രി അകത്തേക്ക് നടന്നു.”ശംഭു
നാളെയൊന്ന് തലസ്ഥാനം വരെ പോണം.സ്കൂളിന്റെ കുറച്ചു പേപ്പർ ശരിയാക്കാനുണ്ട്.മാഷിന്റെ കാര്യം പറയണ്ടല്ലോ.വിളിച്ചു പറയാം,നിന്നേം കൂട്ടി പൊക്കോളാനാ പറയണേ”

എപ്പഴാ?????

“ഉച്ച തിരിഞ്ഞു പോയാൽ മതി.
രാവിലെ സ്കൂളിൽ അല്പം തിരക്ക്. രണ്ടു ദിവസം നിൽക്കാൻ പാകത്തിന് തയ്യാറായിക്കോ”അകത്തേക്ക് കയറി
പോകുന്ന വഴിയെ സാവിത്രി പറഞ്ഞു

വീണയുടെ മുഖം ചുവന്നു,ഒരു നോട്ടം നോക്കി.സന്തോഷം നിന്നിരുന്ന മുഖം ഇരുണ്ടിരുന്നു.ഒന്നും മിണ്ടാതെയവൾ ഉള്ളിലേക്ക് കയറി.പിന്നാലെ ഗായത്രി

മുറിയിൽ തന്റെ ബാഗ് അടുക്കുന്ന തിരക്കിൽ ആണവൻ.വന്നതിൽ പിന്നെ വീണ മുഖം വീർപ്പിച്ചു നടപ്പാന്
അവൻ മിണ്ടാൻ ശ്രമിച്ചു,എങ്കിലും അവൾ കണ്ടില്ലെന്ന് നടിച്ചു.എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തി ബാഗ് അടക്കുമ്പോൾ വാതിൽ തള്ളിത്തുറന്ന് വീണ അങ്ങോട്ടെത്തി. പിന്നാലെ ഗായത്രിയും.കയ്യിൽ തുണികളും മറ്റും ഒക്കെയുണ്ട്.ഒന്നും മിണ്ടാതെ അലമാരയിൽ അടുക്കി വക്കാൻ തുടങ്ങി.

എന്താ എന്ന് ഗായത്രിയെ കണ്ണ് കാട്ടി ചോദിച്ചു.അവളും ഗൗനിക്കുന്നില്ല.
തിരിഞ്ഞു നടന്ന വീണയുടെ മുന്നിൽ അവൻ തടസ്സമായി നിന്നു.

മാറ് ശംഭു.. എനിക്ക്‌ പോണം

Leave a Reply

Your email address will not be published. Required fields are marked *