ശംഭുവിന്റെ ഒളിയമ്പുകൾ 15
Shambuvinte Oliyambukal Part 15 Author : Alby
Previous Parts
ആഴ്ച്ചയൊന്ന് പിന്നിട്ടു.ഗോവിന്ദ് തിരുമ്മൽ കഴിഞ്ഞിറങ്ങി.എന്നാലും ചെറിയൊരു മിസ്സിംഗ് കഴുത്തിനുണ്ട്.
കൂടുതൽ ചിന്തിക്കണ്ട,അതുതന്നെ. മിമിക്സ് പരേഡിൽ ഇന്നസെന്റ് ന് ഉള്ള അവസ്ഥ.ചെറുതായി ഒന്ന് ഞരമ്പ് വെട്ടി.പാവം ഗുരുക്കൾ, അത് മാത്രം പറ്റിയില്ല.വീട്ടിൽ പോലും കയറാൻ നിൽക്കാതെ അവർ കൊച്ചിക്ക് വിട്ടു.
***
ശംഭു നടന്നുതുടങ്ങി,അന്നുതന്നെ വീണ അവനെയും കൂട്ടിയൊരു യാത്ര പുറപ്പെട്ടു.കൂടെ ഗായത്രിയും.ഇടക്ക് വഴിയിൽ അവരെയും കാത്ത് ദിവ്യ നിൽക്കുന്നു.അവരെയും കൂട്ടി അവർ യാത്ര തുടർന്നു.
ഏട്ടൻ വന്നില്ലേ ചേച്ചി…….
അത്യാവശ്യമായി ഒരു യാത്ര.വീട്ടിൽ അമ്മയെ ഒറ്റക്കാക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് അച്ഛനും ഒഴിഞ്ഞു.
ഇപ്പൊ ഇങ്ങനെ നടക്കട്ടെയെന്ന്.
നാളെ ഇതിനൊക്കെ മുകളിൽ ഒരു ദിവസം ഉണ്ടല്ലോ.
മ്മ്മ്മ്,വീണയൊന്ന് മൂളുക മാത്രം ചെയ്തു.
അവരുടെ യാത്ര ചെന്ന് നിന്നത് പഴയ ഒരു ക്ഷേത്രത്തിന് മുന്നിൽ.ചെറിയ, കരിങ്കല്ലിൽ തീർത്ത ഒരു മണ്ഡപവും അതിനുള്ളിലായി പ്രതിഷ്ഠയും.വൃക്ഷ നിബിഡമായ സ്ഥലം.കണ്ടാൽ തന്നെ അറിയാം പൂജയും വഴിപാടും നന്നേ കുറവ്.അവനെയും കൂട്ടി അവർ അവിടെയുള്ള കാവിൽ പ്രവേശിച്ചു.
എന്താ കഥയെന്ന് അറിയാതെ അവനും.ഒരു പിടിയും കിട്ടുന്നില്ല.
അവൻ വീണയെ ഒന്ന് നോക്കി.
അവൾ കണ്ണിറുക്കിക്കാണിച്ചു.
എന്താ ഇവിടെ?ഗായത്രിയോട് അവൻ തിരക്കി.