മിസ് ഒന്ന് ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു. ഞാനൊന്നു ഞെട്ടി. വേറെ വല്ല ഉദ്ദേശവും ! ഏയ് ചുമ്മാ തോന്നിയതാകും ! പക്ഷെ ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. എത്രയും പെട്ടെന്ന് കോളേജ് എത്തിയാൽ മതി എന്നായി. മിസ് പിന്നെ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കി , ആരൊക്കെ ഉണ്ടെന്നും എങ്ങനെ ഒകെ ആണെന്നും ..സ്വാഭാവികമായ കുശലം തിരക്കൽ ! പിന്നെ പാർട് ടൈം ആയി ജോലിക്കു പോകുന്ന കാര്യം ഒകെ നല്ലതാണെന്നും പറഞ്ഞു.
അങ്ങനെ കുറച്ചു നേരം സംസാരിച്ചപ്പോൾ മിസ്സിനെ കുറിച്ചുണ്ടായിരുന്ന ധാരണകളൊക്കെ ഒരാൺപതു ശതമാനം മാറി കിട്ടി . ഒരുപത്തുമിനുട്ടു കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾ കോളേജിലേക്ക് തിരിയുന്ന പ്രധാന വഴിയിലേക്ക് കയറി. നിര നിര ആയും അല്ലാതെയും ഒറ്റക്കും കൂട്ടമായും ആൺപിള്ളേരും പെൺപിള്ളേരും ആ വഴിയേ സംസാരിച്ചും കലപില കൂട്ടിയും തള്ളിമാറിച്ചും നടന്നു നീങ്ങുന്നുണ്ട്..
മഞ്ജു മിസ് നീട്ടി ഒരു ഹോൺ മുഴക്കിയപ്പോൾ റോഡിനു നടുവിലൂടെ നടന്നിരുന്ന വിധവന്മാരൊക്കെ സൈഡിലോട്ടു മാറി തിരിഞ്ഞു ഞങ്ങളെ നോക്കി. മിസ്സിന് പിന്നിൽ ഇരിക്കുന്ന എന്നെ വേറെ ക്ലാസ്സിലുള്ളവരും സീനിയേഴ്സും എല്ലാം തുറിച്ചു നോക്കുന്നുണ്ട്, സ്വല്പം അസൂയ ആ നോട്ടത്തിൽ ഇല്ലാതില്ല.മിസ്സിനെ പോലെ ഒരു ആറ്റം ഐറ്റത്തിനൊപ്പം പുറകിലിരുന്നുകൊണ്ട് പോവുക..ഞാൻ ആ ഫീൽ നന്നായി ആസ്വദിച്ച്..അവന്മാരെ സ്വല്പം അഹങ്കാരത്തോടെ നോക്കി..
എന്റെ ക്ലസ്സിലുള്ള ഒന്നുരണ്ടു പേര് ഇതെന്തു മറിമായം എന്ന പോലെ നോക്കുന്നുണ്ട്. മിസ് അതൊന്നും ശ്രദ്ധിക്കാതെ വണ്ടി നേരെ പാർക്കിംഗ് സൈഡിലോട്ടു ഓടിച്ചു കയറ്റി…വണ്ടി നിർത്തി!
മഞ്ജു ;”മ്മ് അപ്പൊ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലലോ “
മിസ് സ്റ്റാൻഡ് ഇട്ടു ഹെൽമെറ്റ് കൈകൊണ്ട് ഊരിയെടുത്തു സൈഡ് ഗ്ലാസിൽ നോക്കി മുടി മാടി ഒതുക്കികൊണ്ട് എന്നോടായി ചിരിച്ചു കാണിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ ബാഗ് നേരെ തോളിലിട്ട് പതുങ്ങി നിന്ന്.ആ ഭാഗത്തു കൂടി നിന്നിരുന്ന സഹ ക്ലാസ്സ്‌മേറ്റ്സ് എല്ലാം എന്നെ അതിശയത്തോടെ നോക്കുന്നുണ്ട്. കീരിയും പാമ്പും പോലെ ഉടക്കി നിന്ന ഇവനെങ്ങനെ മിസ്സിന്റെ കൂടെ വന്നു എന്ന അത്ഭുതം ആയിരുന്നു അവന്മാർക്ക് !