ഞാൻ അതത്ര ശ്രദ്ധിക്കാതെ അവന്മാരെ ഒന്ന് പ്രകോപിപ്പിക്കാൻ എന്നോണം മിസ്സിനോട് അല്പം ചേർന്നിരുന്നു . അവന്മാര് പെട്ടെന്ന് തന്നെ സ്പീഡ് കൂട്ടി വിട്ടു സ്കൂട് ആയി . ഞാൻ ഒന്നടുത്തപ്പോൾ മിസ് ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ വീണ്ടും പഴയ പൊസിഷനിലേക്കു ഒരു ചമ്മലോടെ മാറി ഇരുന്നു .
മഞ്ജു ;”ഡോ പിന്നെ എന്നെ കാണുമ്പോ ഇനി പോസ്സ് കാണിച്ച എനിക്ക് ദേഷ്യം വരും കേട്ടോ”
മിസ് വണ്ടി ഓടിക്കുന്നതിനിടെ പറഞ്ഞു.
ഞാൻ മൂളി കേട്ടു.
മഞ്ജു ;”മ്മ്…ഞാൻ തന്നോട് സോറി പറഞ്ഞില്ലേ പിന്നെന്താ “
മിസ് വണ്ടിയുടെ സ്പീഡ് വീണ്ടും കുറച്ചു എന്നോടായി ചോദിച്ചു.
ഞാൻ ;”ആഹ്….ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനു ..ഒന്ന് വേഗം വിടുന്നുണ്ടോ ആളെ പ്രാന്താക്കാൻ “
എനിക്ക് ചൊറിഞ്ഞു കയറി ഞാൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു. മിസ് പെട്ടെന്ന് വണ്ടി ബ്രെക് ഇട്ടു നിർത്തി. ഞാൻ ഇത്തവണ നല്ലവണ്ണം പിടിച്ചിരുന്നത് കൊണ്ട് തരി പോലും അനങ്ങിയില്ല. മിസ് റോഡിൽ കാലുകൾ ഊന്നിക്കൊണ്ട് തല ചെരിച്ചു എന്നെ നോക്കി .
മഞ്ജു ;”നീ ഇവിടെ ഇറങ്ങിക്കെ ..ബസ്സിന് വന്ന മതി “
മിസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു .
ഞാൻ ;”അങ്ങനെ ഇപ്പൊ ഇറങ്ങാൻ സൗകര്യമില്ല..നിങ്ങൾ തന്നെ പിടിച്ചു കയറ്റിയതല്ലേ”
മഞ്ജു ;”ആഹാ…”
മിസ് മുഖം വക്രിച്ചു കാണിച്ചുകൊണ്ട് എന്നെ ഒന്നാക്കി .
ഞാൻ ;”ആഹ്…”
ഞാൻ തലയാട്ടി ഇറങ്ങുന്നില്ലെന്നു കട്ടായം പറഞ്ഞു.അങ്ങനെ വിടാൻ പറ്റില്ലല്ലോ ഞാനും കുറെ നേരമായി സഹിക്കുന്നു .
മഞ്ജു മിസ് പെട്ടെന്ന് എന്നെ അതിശയിപ്പിച്ചുകൊണ്ട് പൊട്ടി ചിരിച്ചു . നല്ല രസമുള്ള ചിരി. റോഡ് ആണെന്നോ മറ്റുള്ളവർ ശ്രദ്ധിക്കുമെന്നോ നോക്കാതെ മിസ് കുണുങ്ങി ചിരിച്ചു. ഹ്ഹ് ഹ് ഹ്ഹ …