മഞ്ജു ;”ഹോ…ഇത് വല്യ മാരണം ആയല്ലോ ..”
മിസ് ഇവനിതെന്തു തരക്കാരൻ എന്ന ഭാവത്തിൽ കണ്ണുമിഴിച്ചു .പിന്നെ വണ്ടി വീണ്ടും മുന്നോട്ടെടുത്തു .ഞാൻ ചുറ്റിനും നോക്കി ഇരുന്നു. മിസ് കണ്ണാടിയിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മഞ്ജു മിസ് വീണ്ടും മിണ്ടി തുടങ്ങി. അല്ലേൽ തന്നെ ഇത് അവാർഡ് പടം അല്ലല്ലോ സംഭാഷണങ്ങൾ കുറയാൻ !
മഞ്ജു ;”കവിൻ..നീ എന്താ ഇങ്ങനെ “
മിസ് സ്വരം സ്വല്പം താഴ്ത്തികൊണ്ട് ചോദിച്ചു.
ഞാൻ ;”എങ്ങനെ ?”
ഞാൻ തിരിച്ചൊരു ചോദ്യം ഇട്ടു.
മഞ്ജു ;”അല്ല ഇയാളെന്തിനാ ഇങ്ങനെ ചൂടാവുന്നെ “
മിസ് വണ്ടിയുടെ വേഗത കുറച്ചു പതിയെ ഓടിച്ചുകൊണ്ട് ചോദിച്ചു. അവരുടെ പെർഫ്യൂമിന്റെയും നേർത്ത വിയർപ്പിന്റെയും ഗന്ധം എന്നെ ആകർഷിച്ചു.
ഞാൻ ;”ഞാനതിനു ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലോ “
ഞാൻ മിസ്സിനെ ശ്രദ്ധിക്കാതെ ഒരു സൈഡിലോട്ടു തല ചെരിച്ചു കാഴ്ചകൾ നോക്കി പറഞ്ഞു.
മഞ്ജു ;”ഓഹ് …ഇപ്പോഴല്ല ഞാൻ മൊത്തത്തിൽ പറഞ്ഞതാ “
മിസ് അരിശത്തോടെ എന്റെ തർക്കുത്തരം ഇഷ്ടമാകാത്ത രീതിയിൽ പറഞ്ഞു. എനിക്കതു കണ്ടപ്പോൾ ചിരി പൊട്ടി. മിസ് അത് കണ്ടെന്നമട്ടിൽ പെട്ടെന്ന് രണ്ടു ബ്രെക്കും അമർത്തി പിടിച്ചു . ഞാൻ പൊടുന്നനെ മുന്നോട്ടാഞ്ഞു മിസ്സിന്റെ ദേഹത്തിടിച്ചു നിന്നു. എന്റെ തല മിസ്സിന്റെ ഹെൽമെറ്റിൽ വെച്ച് ഇടിച്ചു.
ഞാൻ ;”ആഹ്…”