അവിടെ ഒരു കോളേജിൽ അഡ്മിഷൻ ഒക്കെ റെഡി ആയി , ആകെ പരിജയം ഉള്ളത് അലക്സ് ന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ , സിനോജ് -അവൻ ആണ് റൂം ഒക്കെ ശെരിയാക്കി കൊടുത്തത് .
അങ്ങനെ ഒത്തിരി പ്രാർത്ഥനകളും പ്രതീക്ഷകളും ആയി ആൻസി കാനഡയിൽ എത്തി . എയർപോർട്ടിൽ നിന്നും സിനോജ് അവന്റെ ഒരു ഫ്രിണ്ടും ആയി വന്നു , അവന്റെ പേര് ജോബി . അവർ അവളെ റൂമിലേക്ക് കൂട്ടികൊണ്ടു പോയി .ഒരു വലിയ വീടായിരുന്നു അത് , മെയിൻ ഫ്ലോറിൽ 3 മുറികൾ ഉണ്ടായിരുന്നു , അതിൽ രണ്ടു റൂമിലും നോർത്ത് ഇന്ത്യൻസ് ആയിരുന്നു , ആൻസി മറ്റൊരു പെണ്ണും ആയി റൂം ഷെയർ ആയിരുന്നു . സിനോജ്ഉം അവന്റെ ഫ്രിണ്ടും താഴെ ബേസ്മെന്റിൽ ഓരോ റൂമിൽ ആയിരുന്നു .
ആൻസി വന്ന ഉടനെ തന്നെ ക്ഷീണം കൊണ്ട് കിടന്നു ഉറങ്ങി പോയി , എണീറ്റപ്പോളേക്കും അവളുടെ റൂംമേറ്റ് വന്നിരുന്നു . അവളുടെ പേര് ജിൻസി , അവൾ വന്നിട്ട് 1 ഇയർ ആകാറായി ,അവർ കുറേ നേരം സംസാരിച്ചിരുന്നു . ഫുഡ് കഴിക്കാൻ പുറത്തു ഇറങ്ങിയപ്പോൾ സിനോജും അവന്റെ ഫ്രിണ്ടും കിച്ചണിൽ കുക്കിംഗ് ആയിരുന്നു . അപ്പോളാണ് അവൾ വീടൊക്കെ കാണുന്നത് . കോമൺ കിച്ചൻ ആയിരുന്നു എല്ലാര്ക്കും കൂടി , ലോണ്ടറി താഴെ ബേസ്മെന്റിൽ ആയിരുന്നു .