” മലയാളികൾക്ക് ഇഷ്ടം”..
അപ്പോഴേക്കും മഴയുടെ ശക്തി കൂടി ഞാൻ പതിയെ അവളെ നോക്കി പറഞ്ഞു,. പാക്കലാം , ഭവാനി യുടെ മുഖം തെളിഞ്ഞുകാണാമായിരുന്നു , ” നിജമാ” ബെെക്കിലേക്കു കയറി ഒാൺചെയ്തുകോണ്ടു ഞാൻ പതിയെ ചുറ്റും നോക്കി , ഭവാനി ആ സെക്കൻെറിൽ മുന്നോട്ട് വന്നു കവിളിൽ ഒരു ഉമ്മ വച്ചു, ഞെട്ടിതിരിഞ്ഞപ്പോഴേക്കും അവൾ അകന്നൂമാറിയിരുന്നു . ജീവിതത്തിലെ ആദൃത്തെ മുത്തം!.
തരിച്ചിരുന്നു പോയി,പിന്നെ ചുറ്റും നോക്കി ആരെക്കിലും കണ്ടാൽ പിന്നെ അതായി…
ബോംബ് പോട്ടുന്ന ഒരു ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്.
ലേഡീസ് ഹോസ്ററലിനു മുൻപിലെ വലിയ കാറ്റാടിമരം ഇടിവെട്ടേറ്റ് ഹോറ്റ്ലിനുമുകളിലേക്ക് മറിഞ്ഞു, പെൺകുട്ടികളുടെ നിലവിളി ശബ്ദം ഉയർന്നു.. തരിച്ചു നിൽക്കെ അടുത്ത ഇടിവെട്ടേറ്റ് പോഡക്ഷൻ ഡോറിൻെറ സെെഡിലെ മരവും ചരിഞ്ഞു. എല്ലാ വരും മഴ നനഞ്ഞ് ലേഡീസ് ഹോസ്ററലിലേക്ക് ഒാടി… ഭവാനി ഇടിവെട്ടേറ്റപോലെ താഴെവീണു. കരണ്ടുമില്ല… ഞാൻ അന്ധാളിച്ചുനിന്നു.പിന്നെ ഭവാനിയെ കുലുക്കിവിളിച്ചു , ഞരക്കമുണ്ട് ,
ഞാനവളെ എടുത്തു ഫ്രാബിക്ക് സെഷനിലേക്കു കടന്നു പൂട്ടിയതിനാൽ കൃാബിനിൽ കടക്കാൻ കഴിഞ്ഞില്ല, തുണികൾ അടുക്കി വച്ചിരുന്ന ഇടത്തേക്കു ഞാൻ അവളെ കിടത്തി,
കവിളുകളിൽ കുലുക്കിവിളിച്ചു, ഞാനാകെ ഭയന്ന് പോയി ഇടിവെട്ടിയോന്നായിരുന്നു പേടി,തിരിഞ്ഞ് മഴയിലേക്കിറങ്ങി കെെകൾ പിടിച്ചു വെളളം പിടിച്ചു അത് കോണ്ടു വന്നു ഭവാനിയുടെ മുഖത്ത് ശക്തിയായി അടിച്ചതും അവളെഴുന്നേറ്റു ചുറ്റും നോക്കി ,