അവന്മാർ മിസ്സിന്റെ അടുത്ത് ചെന്നു ഗുഡ് മോർണിംഗ് പറഞ്ഞു ഒലിപ്പിക്കുന്നുണ്ട്. മിസ് ചിരിക്കുകയും ഒപ്പം എന്തോ ചോദിക്കുന്നുമൊക്കെ ഉണ്ട്. ഇടക്കിടക്ക് മിസ് എന്നെ ഇടം കണ്ണിട്ടു നോക്കുന്നുമുണ്ട് . കുറച്ചുനേരത്തെ ഒലിപ്പീരു കഴിഞ്ഞു അവന്മാർ തിരികെ എന്റെ അടുത്ത് തന്നെ എത്തി .
ശ്യാംജിത് ;”എടാ നീ എന്താ വരാഞ്ഞത് “
എന്റെ അടുത്തേക്കിരുന്നു അവൻ ചോദിച്ചു .
ഞാൻ ;” ഓ ..നിങ്ങളൊക്കെ ഉണ്ടല്ലോ പോകാൻ , ഞാനില്ലേ “
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
സഞ്ജു [ വേറൊരു കൂട്ടുകാരൻ ] ; “എടാ ഇവൻ ചുമ്മാ സീനിടുവ , ഇന്നലെ മിസ് കളിയാക്കിയതിന്റെ ദേഷ്യം പോയിട്ടില്ല “
അവൻ പറഞ്ഞു എന്നെ കളിയാക്കി.
ഞാൻ ;”ഒന്ന് പോടെർക്ക..ആര് കളിയാക്കി അതിനു..ഞാൻ പിന്നെ ഒന്നും പറയണ്ടാന്നു വെച്ചു മിണ്ടാതിരുന്നതാ”
ശ്യാംജിത് ;” ആ എന്തായാലും നന്നായി..അല്ലെങ്കി കൂടുതൽ നാണം കെട്ടേനെ “
അതും പറഞ്ഞു അവന്മാർ ഇനി കളിയാക്കി. ഇത് ഇന്നലെ തൊട്ടു തുടങ്ങിയതാണ്. എന്തൊരു ശാപം ആണ് തമ്പുരാനെ ഇത് !
സഞ്ജു ;”അതെ അതെ ..എടാ മിസ് പാവം ആടാ “
അവൻ ശ്യാമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
ഞാൻ ;”ഓ..അപ്പൊ കുറ്റം എനിക്കായി ..ആയിക്കോട്ടെ “