ഞാൻ ആണ് ആദ്യം വരാന്തയിലെത്തിയത് . അപ്പുറത്തെ ക്‌ളാസ്സിലെ പെണ്കുട്ടികളൊക്കെ നോക്കുന്നുണ്ട്. ശേ ..നാണക്കേടായി..ഞാൻ ചുവരിൽ കൈമുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് മനസ്സിലോർത്തു.
അപ്പോഴേക്കും ശ്യാം അങ്ങോട്ടേക്കെത്തി. ഞാനവനെ കണ്ടതും അവന്റെ വയറിനിട്ടൊരു കുത്തു കുത്തി ,
ശ്യാം ;”ആഹ്…നിനക്കെന്താ പന്നി പ്രാന്തായ ?”
അവൻ വയറു തടവിക്കൊണ്ട് എന്നെ നോക്കി
ഞാൻ ;”നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട “
ഞാൻ തല ചൊരിഞ്ഞു കൊണ്ട് അകത്തേക്ക് നോക്കി. മിസ് വീണ്ടും ബുക്ക് എടുത്തു പഠിപ്പിക്കുന്നുണ്ട് .പുറത്തോട്ടൊരു മൈൻഡും ഇല്ല.
ശ്യാം എന്റെ അരികിലേക്ക് ചേർന്ന് ചുവരിൽ ചാരി നിന്നു.
ശ്യാം ;”അളിയാ ചൂടാവല്ലേ..ഇത് ഇടക്കിടക്ക് ഉണ്ടാവുന്നതല്ലേ , നമ്മളാദ്യം ആയിട്ടാണോ ഈ നിൽപ് നിൽക്കുന്നെ “
അവൻ കളിയായി പറഞ്ഞു.
ഞാൻ ;”എന്നാലും മൈരേ ആ പെണ്ണിന്റെ മുന്പില് വീണ്ടും നാണകെടുത്തിയപ്പോ നിനക്കു സമാധാനമായല്ലോ ?
ഞാൻ അരിശത്തോടെ പറഞ്ഞു.
അപ്പോഴേക്കും പ്രിൻസി വരാന്തയിലൂടെ കടന്നു വരുന്നുണ്ട്. ഹമീദ് ചുള്ളിക്കൽ ! ഞങ്ങളുടെ പ്രിൻസിപ്പൽ ആണ് . ഞാനകളുടെ അടുത്തെത്തി ഒന്ന് അടിമുടി നോക്കി….