മഞ്ജു ;”കവിൻ, ഐആം ആസ്കിങ് യു “
മിസ് ശാന്തയായി ചോദിച്ചു. [ മിസ് ശാന്ത ആയതല്ല , ശാന്തം !]
ഞാൻ ;”മിസ് അത്..ഇവാൻ കാലിൽ ചവിട്ടിയപ്പോ “
ഞാൻ ശ്യാമിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു .
മഞ്ജു ;”ഓ..നിങ്ങള് ഗ്രാജൂേഷൻ സ്റ്റുഡന്റസ് അല്ലെ കുട്ട്യോളെ , എന്നിട്ട് ഈ കുട്ടിക്കളി മാറിയിട്ടില്ലേ”
സ്വല്പം ശബ്ദം ഉയർത്തി ക്ളിപ്പിൽ മഞ്ജു മിസ് പറഞ്ഞു. ഞാനും ശ്യാമും ജാള്യതയോടെ തല താഴ്ത്തി നിന്നു. ഇതൊക്കെ ഇത്ര സീനാക്കാനുണ്ടോ മിസ്സെ..എന്ന് ഞാൻ മനസിൽ ചോദിക്കാതിരുന്നില്ല.
ഞാൻ ;”സോറി മിസ്…”
ഞാൻ പറഞ്ഞു തുടങ്ങിയതും മിസ് കൈകൊണ്ട് തടഞ്ഞു ഒന്നും പറയണ്ട എന്ന് ഭാവിച്ചു .
മഞ്ജു ;”ഇറ്റ്സ് ഇനഫ് ..പ്ലീസ് ഗെറ്റ് ഔട്ട് “
പുറത്തേക്കുള്ള വഴി കാണിച്ചു കൊണ്ട് മഞ്ജു ടീച്ചർ പറഞ്ഞു. ഞാൻ അത്തരം സാഹചര്യങ്ങളിൽ നല്ല ദേഷ്യക്കാരൻ ആണ് .പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല. സ്വല്പം ദേഷ്യത്തിൽ ഡെസ്ക് തട്ടി നീക്കി.
അതിന്റെ ശബ്ദം ആ ക്‌ളാസ് മുറിയിൽ മുഴങ്ങി.
ഞാൻ ടീചെർനു സമീപത്തു കൂടെ പുറത്തേക്കിറങ്ങി നടന്നു.
മഞ്ജു ;”യു ടൂ , ഞാൻ ക്‌ളാസ് തുടങ്ങുമ്പോ പറഞ്ഞതാണ് ഡിസ്റ്റർബ് ചെയ്യരുതെന്ന് “
ഇരിക്കാൻ തുടങ്ങിയ ശ്യാമിനോടും മഞ്ജു ടീച്ചർ പുറത്തു പോകാൻ ആവശ്യപ്പെട്ടു. എനിക്കതൊരു ആശ്വാസം ആയി. ഭാഗ്യത്തിന് ഞാൻ ഒറ്റപ്പെട്ടില്ല. അവൻ വീണ്ടും എണീറ്റു. പിള്ളേരൊക്കെ അതുകണ്ട ചിരിച്ചു. ആ ചിരിക്കിടയിലൂടെ ഒരു വളിഞ്ഞ ചിരിയുമായി അവനും പുറത്തേക്കിറങ്ങി.